ADVERTISEMENT

കൊച്ചി ∙ ഇന്നലത്തെ ക്ലോസിങ്ങിന്റെ ചുവടുപിടിച്ച് ഇന്നും കനത്ത വിൽപന സമ്മർദമാണ് ഓഹരിവിപണിയിൽ പ്രകടമാകുന്നത്. നിഫ്റ്റി അതിന്റെ ഇന്നത്തെ ഉയർന്ന ലവലിൽ നിന്ന് 100 പോയിന്റിൽ അധികം ഇടിവോടെയാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഇന്നലെ 11596ൽ ക്ലോസ് ചെയ്ത നിഫ്റ്റി 11627.95ലാണ്രാവിലെ വ്യാപാരം ആരംഭിച്ചത്. തുടർന്ന് 11472.20 വരെ ഇടിവ് രേഖപ്പെടുത്തി. സെൻസെക്സാകട്ടെ ഇന്ന് 39058.73ൽ വ്യാപാരം ആരംഭിച്ചെങ്കിലും 38496.06 വരെ ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റിക്ക് ഇന്ന് മുകളിലേക്ക് 11540 ഒരു റെസിസ്റ്റൻസ് ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചോയ്സ് ബ്രോക്കിങ് വൈസ് പ്രസിഡന്റ് ബിനു ജോസഫ് വിലയിരുത്തുന്നു. താഴേയ്ക്ക് ആദ്യ സപ്പോർട്ട് 11470ലും തുടർന്ന് 11480ലും പ്രതീക്ഷിക്കുന്നു. 

വിപണിയിൽ നിന്നുള്ള പ്രധാന ചലനങ്ങൾ

∙ എല്ലാ സെക്ടറുകളിലും ഇന്ന് കനത്ത വിൽപന സമ്മർദം തുടരുകയാണ്. 

∙ ആഗോള വിപണികളിൽ നിന്ന് കാര്യമായ സപ്പോർട്ട് വിപണിക്ക് ലഭിക്കുന്നില്ല.

∙ സമീപ ദിവസങ്ങളിലെ യുഎസ് സെൻട്രൽ ബാങ്ക് ഗവർണേഴ്സിന്റെ പ്രസ്താവനകളിൽ നിന്ന് വ്യക്തമാകുന്നത് ജൂലൈ 31ന് യുഎസിൽ പലിശ നിരക്കുകളിൽ കുറവു വരും എന്നാണ്. അത് കാൽ ശതമാനമാണോ അരശതമാനമാണോ എന്നുള്ള കാര്യത്തിൽ മാത്രമേ വിപണിക്ക് ഇനി അറിയേണ്ടതുള്ളൂ. ആഗോളതലത്തിലുള്ള മാന്ദ്യത്തിന്റെ പശ്ചാത്തലത്തിലാണ് പലിശനിരക്ക് കുറയ്ക്കുന്നത്. ഇത് സമീപ ദിവസങ്ങളിൽ സ്വർണവിലയ്ക്ക് നേട്ടമായിട്ടുണ്ട്. 

∙ ഇന്ത്യൻ വിപണിയിൽ കോർപറേറ്റ് ഫലങ്ങളോടുള്ള പ്രതികരണം ഈ ദിവസങ്ങളിൽ സജീവമാണ്. ഇന്നലെയും വിപണി ക്ലോസ് ചെയ്ത ശേഷം എസിസി മികച്ച ഫലം പുറത്തു വിട്ടിരുന്നു. ഇതെ തുടർന്ന് സിമന്റ് ഓഹരികളിൽ രാവിലെ പോസിറ്റീവ് പ്രവണത കണ്ടിരുന്നു. 

∙ ഇന്നലെ കോൾഗേറ്റും മികച്ച പ്രവർത്തനഫലമാണ് പുറത്തു വിട്ടത്.

∙ ഇന്ന് റിലയൻസ് ഇൻഡസ്ട്രീസ്, ഡാബർ, എൽആൻഡ്ടി ഫൈനാൻസ്, ഇൻഡിഗൊ തുടങ്ങിയ പ്രധാനപ്പെട്ട കമ്പനികൾ ഫലം പുറത്തു വിടുന്നുണ്ട്. ഇതിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ പ്രവർത്തനഫലത്തിലേയ്ക്കാണ് വിപണി കാര്യമായി ഉറ്റു നോക്കുന്നത്. റിലയൻസിന്റെ റിഫൈനിങ് മാർജിന് വിപണി നേരിയ വർധന പ്രതീക്ഷിക്കുന്നു. റിലയൻസ് ജിയോയുടെ വരുമാനത്തിലും വർധന പ്രതീക്ഷിക്കുന്നു. റിലയൻസിന്റെ റിഫൈനിങ് മാർജിൻ 8.2 ഡോളർ പെർ ബാരലിൽ നിന്ന് 8.5ലേയ്ക്ക് എത്തുമെന്നാണ് വിപണിയുടെ പ്രതീക്ഷ. 

∙ പ്രധാന മിഡ്ക്യാപ് ഫലങ്ങളും ഇന്ന് വിപണിയുടെ സെന്റിമെന്റിനെ സാരമായി ബാധിക്കും. 

∙ ഇന്നലെ വിദേശനിക്ഷേപകർ ശക്തമായ നിലയിൽ വിൽപനയിൽ ഏർപ്പെട്ടത് വിപണിയിൽ റിപ്പോർട്ട് ചെയ്തിരുന്നു. 1400 കോടിയുടെ വിൽപന നടത്തിയിട്ടുണ്ട്. വിദേശധനകാര്യ സ്ഥാപനങ്ങളുടെ വിപണിയിലെ സമീപ ദിവസങ്ങളിലെ വിൽപന വിപണിയുടെ പ്രവണതയെ നെഗറ്റീവ് ആക്കുന്നുണ്ട്.

English Summary: Indian Share Market Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com