ADVERTISEMENT

തിരുവനന്തപുരം∙ കനത്ത മഴ തുടരുന്ന പത്തനംതിട്ട ജില്ലയിൽ രണ്ടു ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 23 വരെ ജില്ലയിൽ യെല്ലോ അലർട്ട് തുടരും. 18 കുടുംബങ്ങളായി 67 പേരെയാണ് ക്യാംപുകളിലേക്കു മാറ്റിയത്. ക്യാംപുകൾ പ്രവർത്തിക്കുന്ന തിരുമുലപുരം സെന്റ് തോമസ് എച്ച് എസ്എസ് സ്കൂളിന് കലക്ടർ അവധി പ്രഖ്യാപിച്ചു. പമ്പയിലും കക്കാട്ട് ആറ്റിലും ജലനിരപ്പ് ഉയർന്നതിനാൽ ഇരുകരകളിലും ഉള്ളവർക്കു ജാഗ്രതാ നിർദേശം നൽകി. തോടുകളും പുഴകളും മുറിച്ചു കടക്കുന്നവർക്കും മുന്നറിയിപ്പു നൽകി.

അതേസമയം, ബുധനാഴ്ച വരെ കേരളത്തില്‍ ശക്തമായ മഴ തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജൂലൈ 22 വരെ സംസ്ഥാനത്തെ ആറു ജില്ലകളിൽ റെഡ് അലർട്ടും ജൂലൈ 24 വരെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.കൊല്ലം നീണ്ടകരയിൽ വള്ളം തകർന്നു കടലിൽ കാണാതായ മൂന്നു മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം അഞ്ചുതെങ്ങിൽ കരയ്ക്കടിഞ്ഞു. കന്യാകുമാരി നീരോടി സ്വദേശി സഹായ് രാജിന്റെ മൃതദേഹമാണു കരയ്ക്കടിഞ്ഞത്. ഒപ്പമുണ്ടായിരുന്ന രാജു, ജോൺ ബോസ്കോ എന്നിവരെപ്പറ്റി വിവരങ്ങളില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com