തൃശൂരിൽ യുവസംവിധായകനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്ന് പരാതി
Mail This Article
×
തൃശൂർ∙ യുവ സംവിധായകനും നടനുമായ നിഷാദ് ഹസനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയി മർദിച്ചതായി പരാതി. ചിറ്റിലപ്പിള്ളി മുള്ളൂർക്കായലിനു സമീപത്തു വെച്ച് പുലർച്ചെയാണ് സംഭവം. നിഷാദിനൊപ്പം ഉണ്ടായിരുന്ന ഭാര്യയ്ക്കും അക്രമികളുടെ മർദനത്തിൽ പരുക്കേറ്റിട്ടുണ്ട്. നിഷാദ് നായകനായി സംവിധാനം ചെയ്ത പുതിയ സിനിമയുമായി ബന്ധപ്പെട്ട് നിർമ്മാതാവുമായി തർക്കം ഉണ്ടായിരുന്നു.
നിഷാദ് നായകനായി സംവിധാനം ചെയ്ത പുതിയ സിനിമ ‘വിപ്ലവം ജയിക്കാനുള്ളതാണ്’ കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്. സിനിമയുമായി ബന്ധപ്പെട്ട് നിർമ്മാതാവുമായി തർക്കം ഉണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.