ADVERTISEMENT

കൊൽക്കത്ത ∙ മുൻ കൊൽക്കത്ത മേയറും തൃണമൂൽ കോൺഗ്രസ് നേതാവുമായിരുന്ന സോവൻ ചാറ്റർജി ബിജെപിയിൽ ചേർന്നു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന നേതാവാണ് സോവൻ ചാറ്റർജി. മുകുൾ റോയ്ക്ക് ശേഷം ബിജെപിയിലേക്ക് ചേക്കേറുന്ന പ്രധാന തൃണമൂൽ നേതാവാണ്. 2021 തിരഞ്ഞെടുപ്പിന് മുൻപുള്ള സോവന്റെ കൂടുമാറ്റം തൃണമൂലിനെ കൂടുതൽ ദുർബലമാക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.

അടുത്തവർഷം നടക്കുന്ന കൊൽക്കത്ത കോർപറേഷൻ തിര‍ഞ്ഞെടുപ്പിൽ ബിജെപി വിജയിക്കും. ഇദ്ദേഹം ബിജെപിയെ ശക്തമാക്കും. തൃണമൂൽ കോൺഗ്രസിന് പ്രതിപക്ഷ പാർട്ടിയെന്ന പദവി പോലും ലഭിക്കില്ലെന്ന് സോവിനെ ബിജെപിലേക്ക് ക്ഷണിച്ചുകൊണ്ട് മുകുൾ റോയ് പറഞ്ഞു. രണ്ടു തവണ കൊൽക്കത്ത മേയറായിരുന്ന സോവൻ ചാറ്റർജി മമതയുടെ വിശ്വസ്തനായിരുന്നു. തൃണമൂൽ കോൺഗ്രസിന്റെ  തുടക്കം മുതൽ മമതയോടൊപ്പം നിലകൊണ്ട സോവൻ മുഖ്യമന്ത്രി പദത്തിലേക്ക് മമതയെ എത്തിക്കാൻ പ്രധാന പങ്കു വഹിച്ച ആളാണ്.

തൃണമൂലിന്റെ പ്രധാന ധനസമാഹാരകനുമായിരുന്നു സോവൻ ചാറ്റർജി. മമതയുമായുള്ള പ്രശ്നത്തെ തുടർന്ന് കഴിഞ്ഞ നവംബറിലാണ് സോവൻ മന്ത്രിസ്ഥാനവും കൗൺസിലർ സ്ഥാനവും രാജിവച്ചത്. തൃണമൂലിലേക്ക് സോവനെ തിരികെ കൊണ്ടുവരാൻ മുതിർന്ന തൃണമൂൽ നേതാവ് പാർത്ഥ ചാറ്റർജിയുടെ നേതൃത്വത്തിൽ ശ്രമം നടന്നെങ്കിലും ഫലം കണ്ടില്ല.

English summary : Ex-Kolkata Mayor And Top Mamata Banerjee Aide Sovan Chatterjee Joins BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com