ADVERTISEMENT

ന്യൂഡൽഹി ∙ രക്ഷാബന്ധൻ ദിനത്തിൽ ഡൽഹിയിലെ സ്ത്രീകൾക്കു സന്തോഷമുണ്ടാക്കുന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ഒക്ടോബര്‍ 29 മുതല്‍ ഡല്‍ഹിയില്‍ എല്ലാ സര്‍ക്കാര്‍ ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന് കേജ്‌രിവാൾ അറിയിച്ചു. രക്ഷാബന്ധൻ ദിനത്തിൽ സഹോദരിമാർക്ക് ഒരു സമ്മാനം എന്നു പറഞ്ഞാണ് സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെ കേജ‌്‌രിവാൾ ഇക്കാര്യം അറിയിച്ചത്. 

ഡൽഹിയിലെ സർക്കാർ ബസുകൾ, ക്ലസ്റ്റർ ബസുകൾ എന്നിവയിലാണു സൗജന്യയാത്ര ഒരുങ്ങുക. സ്ത്രീസുരക്ഷയിലൂന്നിയ പൊതു ഗതാഗതം സാധ്യമാക്കുകയാണ് ലക്ഷ്യമെന്ന് കേജ്‍രിവാൾ പറഞ്ഞു. 700 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. ഇത് സർക്കാർ വഹിക്കുമെന്നും എന്നാൽ ബസ് ടിക്കറ്റ് എടുക്കാൻ കഴിയുന്നവർ അത് ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ വർഷം ജൂണിലാണ് ഡൽഹിയിലെ പൊതുഗതാഗതം സ്ത്രീസൗഹാർദമാക്കുക എന്ന ലക്ഷ്യത്തോടെ ഡൽഹി മെട്രോയും സർക്കാർ ബസുകളും സൗജന്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചത്. ഡൽഹി മെട്രോയിൽ സംസ്ഥാന– കേന്ദ്ര സർക്കാരുകൾക്ക് തുല്യ പങ്കാളിത്തമാണ്. മെട്രോ യാത്ര സൗജന്യമാക്കുന്നതിൽ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് എതിർപ്പുള്ളതിനാൽ സാധ്യമാക്കാൻ കടമ്പകൾ ഏറെയാണ്.

English summary: Free Travel For Women On Delhi Buses From October 29: Arvind Kejriwal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com