ADVERTISEMENT

തിരുവനന്തപുരം ∙  സ്വാതന്ത്ര്യദിനം ദുരിതാശ്വാസത്തിനും പുനർനിർമാണത്തിനും അർപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് ദേശീയപതാക ഉയർത്തി ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കശ്മീരിൽ നേതാക്കളെ തടങ്കലിലാക്കിയതു ജനാധിപത്യവിരുദ്ധമാണ്. സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവരുന്നത് മനുഷ്യത്വവിരുദ്ധമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുമേഖലാ സ്ഥാപനങ്ങളെയും ദലിത് വിഭാഗത്തെയും ശക്തിപ്പെടുത്താൻ സർക്കാരിന് കഴിഞ്ഞു. മതേതരത്വത്തിനു വേണ്ടി നിന്നതിനാലാണു ഗാന്ധിജി കൊലചെയ്യപ്പെട്ടത്. മതേതരത്വത്തിന്റെ ഉത്തമ മാതൃകയാണ് പ്രളയ രക്ഷാപ്രവർത്തനങ്ങളിൽ കേരളം കാണിച്ചത്. കഴിഞ്ഞദിവസം കവളപ്പാറയിൽ കണ്ടെടുത്ത മൃതദേഹങ്ങൾ  പോസ്റ്റുമോർട്ടം ചെയ്യാൻ സഹായം നൽകിയ മുസ്‌ലിം പള്ളിയുടെ മാതൃക ഉദാഹരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com