ADVERTISEMENT

മലപ്പുറം ∙ പ്രളയത്തില്‍ കഷ്‌ടത അനുഭവിക്കുന്നവര്‍ക്ക് താങ്ങായി കൈമെയ് മറന്നുള്ള സംഭാവനകളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഓരോ ദിവസവും എത്തിക്കൊണ്ടിരിക്കുന്നത്. ദുരിതാശ്വാസനിധിയിലേക്കു തന്റെ കടുക്കന്‍ ഊരി നല്‍കി മാതൃകയായിരിക്കുകയാണ് മങ്കട അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്ര മേല്‍ശാന്തി ശ്രീനാഥ് നമ്പൂതിരി.

സിപിഎം അങ്ങാടിപ്പുറം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസഫണ്ട് സമാഹരണത്തിനു പ്രവര്‍ത്തകര്‍ എത്തിയപ്പോഴായിരുന്നു ശ്രീനാഥ് കാതിലെ കടുക്കന്‍ ഊരി നല്‍കിയത്. ദുരിതാശ്വാസനിധിയിലേക്ക് തന്റെ വക ഇതായിരിക്കട്ടെ എന്നു പറഞ്ഞുകൊണ്ടായിരുന്നു ശ്രീനാഥ് നമ്പൂതിരി സംഭാവന നല്‍കിയത്.

സിപിഎം അങ്ങാടിപ്പുറം ലോക്കല്‍ കമ്മിറ്റിയംഗം കെ.ദിലീപ്, കെ.എ.സി. അഷ്‌റഫ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഫണ്ട് ശേഖരണം. അങ്ങാടിപ്പുറം ഏറാന്തോടെ പന്തല കോടത്ത് ഇല്ലത്തെ അംഗമാണ് ശ്രീനാഥ് നമ്പൂതിരി. വള്ളുവനാട്ടിലെ പ്രധാനക്ഷേത്രങ്ങളിലൊന്നാണു അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com