ADVERTISEMENT

ആലപ്പുഴ ∙ വാഹനമോടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടയിൽ തൃപ്പുണിത്തുറ എആർ ക്യാംപിലെ പൊലീസ‍ുകാരന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചു കടന്നു കളയാൻ ശ്രമിച്ച സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. 

തിരുവല്ല നഗരസഭ 32–ാം വാർഡ് ശങ്കരമംഗലം വീട്ടിൽ എം.രാഹുൽ (29), പത്തനംതിട്ട നിരണം മഠത്തിൽ വീട്ടിൽ ടി.സാജൻ (31) എന്നിവരെയാണ് മണ്ണഞ്ചേരി പൊലീസ് പിടികൂടിയത്. 

ചേർത്തലയിൽ വച്ചാണ് ബൈക്കിൽ വരികയായിരുന്ന എആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫിസർ ശരത് ബാബുവിനെ കാറിലെത്തിയ സംഘം സ്പ്രേ അടിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com