ADVERTISEMENT

ശ്രീനഗർ∙ ജമ്മു കശ്മീരിലെ നിയന്ത്രണങ്ങൾ മുൻകരുതൽ നടപടി മാത്രമെന്ന് ചീഫ് സെക്രട്ടറി ബി.വി.ആർ സുബ്രഹ്മണ്യം. ഒരു ജീവന്‍ പോലും നഷ്ടപ്പെടുകയോ ഒരാള്‍ക്കു പോലും ഗുരുതരമായി പരുക്കേല്‍ക്കുകയോ ചെയ്തതായി റിപ്പോര്‍ട്ടില്ല. സമാധാനപാലനത്തിനായി ചില കരുതല്‍ തടങ്കലുകള്‍ വേണ്ടിവന്നുവെന്നു മാത്രം. പാക്കിസ്ഥാന്റെ പിന്തുണയോടെ കശ്മീരില്‍ ഭീകരര്‍ ആക്രമണം നടത്താന്‍ തയാറെടുക്കുന്നതായി കൃത്യമായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

കശ്മീരിലെ ജനജീവിതം സാധാരണ നിലയിലാണ്. കശ്മീരിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികളാണ് ഇതുവരെ സ്വീകരിച്ചത്. 22 ജില്ലകളിൽ 12 എണ്ണം സാധാരണ നിലയിലാണ്, 5 ഇടങ്ങളിൽ മാത്രമാണ് ചെറിയ തോതിൽ നിയന്ത്രണങ്ങളുള്ളത്. നിയന്ത്രണങ്ങൾ കുറയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. വരും ദിവസങ്ങളിൽ നിലവിലെ സ്ഥിതിക്ക് അയവുണ്ടാകുമെന്നും ചീഫ് സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു.

കശ്മീരിലെ നിയന്ത്രണങ്ങൾ അടുത്ത ദിവസങ്ങളിൽ തന്നെ നീക്കുമെന്നും സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചിരുന്നു. കശ്മീരിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾക്ക് എത്രയും പെട്ടെന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് കേന്ദ്ര സർക്കാർ തീരുമാനം അറിയിച്ചത്. കശ്മീരിലെ സ്ഥിതിഗതികൾ മെച്ചപ്പെട്ടുവരികയാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പൂര്‍ണമായും പ്രവര്‍ത്തിച്ചു തുടങ്ങി. വിദ്യാലയങ്ങൾ തിങ്കളാഴ്ച തുറക്കുമെന്ന് സർക്കാർ അറിയിച്ചു. കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370–ാം അനുച്ഛേദം എടുത്തുകളഞ്ഞ പ്രഖ്യാപനത്തിനു പിന്നാലെ ഓഗസ്റ്റ് 5 മുതൽ കശ്മീരിൽ വന്ന നിയന്ത്രണങ്ങളാണ് ഇപ്പോഴും തുടരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com