ADVERTISEMENT

ന്യൂഡൽഹി∙ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ഐക്യരാഷ്ട്രസഭ രക്ഷാസമിതി ഇന്ന് ചര്‍ച്ചചെയ്തേക്കും. വിഷയം ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് ചൈനയുടെ കത്ത് സമിതിക്ക് ലഭിച്ചതിനെത്തുടര്‍ന്നാണ് രഹസ്യ സ്വഭാവമുള്ള അടിയന്തര യോഗം ചേരുന്നത്. കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി റദ്ദാക്കിയ വിഷയത്തില്‍ രക്ഷാസമിതി യോഗം ചേരണമെന്ന് ആദ്യം ആവശ്യപ്പെട്ടത് പാക്കിസ്ഥാനാണ്.

പാക് നിലപാടിനെ പിന്തുണച്ചാണ് ചൈന, കശ്മീര്‍ വിഷയത്തില്‍ അടച്ചിട്ടമുറിയില്‍ ചര്‍ച്ച എന്ന ആവശ്യവുമായി സമിതി അധ്യക്ഷനെ സമീപിച്ചിരിക്കുന്നത്. എന്നാല്‍, ഇന്ന് വിളിച്ചുചേര്‍ത്ത അടിയന്തര ചര്‍ച്ചയില്‍ നിന്ന് പാക്കിസ്ഥാന്‍ പ്രതിനിധിയെ ഒഴിവാക്കി. ചൈന ഒഴികെയുള്ള രക്ഷാ സമിതി സ്ഥിരം അംഗങ്ങളായ രാജ്യങ്ങളെല്ലാം ഇന്ത്യയുടെ നടപടിക്ക് നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. 

English Summary : UN Security Council To Hold Closed-Door Talks On Kashmir Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com