ADVERTISEMENT

ആലപ്പുഴ ∙ കുട്ടനാട് താലൂക്കിൽ ജലനിരപ്പ് താഴ്ന്നിട്ടില്ലാത്തതിനാലും ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ലാത്തതിനാലും താലൂക്കിലെ അങ്കണവാടികളും പ്രഫഷനൽ കോളജുകളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മറ്റു താലൂക്കുകളിലെ ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ എല്ലാ അങ്കണവാടികളും തുറന്നു പ്രവർത്തിക്കുകയും പോഷകാഹാര വിതരണം ഉൾപ്പെടെയുള്ള ജോലികൾ നടത്തുകയും വേണം.

കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകള്‍  പ്രവര്‍ത്തിക്കുന്ന താഴെ പറയുന്ന  വിദ്യാലയങ്ങള്‍ക്ക്  ജില്ലാ കലക്ടര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു

കോട്ടയം താലൂക്ക്: സെന്റ് മേരിസ് എല്‍പി സ്കൂള്‍‌ തിരുവാര്‍പ്പ്, ഗവ. യുപി സ്കൂള്‍ തിരുവാര്‍പ്പ്, ഗവ. യുപി സ്കൂള്‍ അയര്‍ക്കുന്നം, ഗവ. യുപി സ്കൂള്‍ ചിങ്ങവനം.

ചങ്ങനാശേരി താലൂക്ക്: ഗവ. എല്‍പിഎസ് പെരുന്ന, ഗവ. യുപിഎസ് പെരുന്ന വെസ്റ്റ്, സെന്റ് ജോസഫ് എല്‍പിഎസ് ളായിക്കാട്, സെന്റ് ജെയിംസ്  എല്‍പിഎസ് പണ്ടകശാലകടവ്, ഗവ. സ്കൂള്‍ വാഴപ്പള്ളി

വൈക്കം താലൂക്ക്: ഗവ. എല്‍പിഎസ് തോട്ടകം, സെന്റ് മേരീസ് എല്‍പിഎസ് ഇടയാഴം

മീനച്ചില്‍  താലൂക്ക്: സെന്റ് പോള്‍സ് എച്ച്എസ്എസ് മൂന്നിലവ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com