ADVERTISEMENT

തിരുവനന്തപുരം ∙ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട മൂന്നു പേരും പുറത്തു നിന്നു ഫോൺ മുഖേന ഉത്തരമെത്തിച്ച രണ്ടു പേരും ചേർന്നു  ഗൂഢാലോചന നടത്തിയാണ് പിഎസ്‌സി കോൺസ്റ്റബിൾ പരീക്ഷാ തട്ടിപ്പു നടത്തിയതെന്നു ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് 5 പ്രതികൾക്കുമെതിരെ 3 പുതിയ വകുപ്പുകൾ കൂടി ചേർത്ത് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ടു നൽകി.

ഗൂഢാലോചന, വിശ്വാസ വഞ്ചന, ഒരേ ഉദ്ദേശ്യത്തോടെ കുറ്റക്യത്യം ചെയ്യൽ എന്നീ വകുപ്പുകളാണ് പുതുതായി ചേർത്തത്. പരീക്ഷാ സമയത്ത് ഒന്നാം റാങ്കുകാരൻ ശിവരഞ്ജിത്, രണ്ടാം റാങ്കുകാരൻ പ്രണവ്, 28-ാം റാങ്കുകാരൻ നസീം എന്നിവർക്ക് ഒട്ടേറെ എസ്എംഎസ് ലഭിച്ചെന്നായിരുന്നു പിഎസ്‌സി വിജിലൻസ് കണ്ടെത്തിയത്.

ക്രൈംബാഞ്ച് അന്വേഷണത്തിൽ പരീക്ഷാ അട്ടിമറി നടന്നെന്നു സ്ഥിരീകരിക്കുകയായിരുന്നു. പരീക്ഷയെഴുതിയ ശിവരഞ്ജിത്, പ്രണവ്, നസീം, പരീക്ഷാ സമയത്ത് സന്ദേശങ്ങള്‍ ഫോണിലൂടെ നല്‍കിയ പേരൂര്‍ക്കട എസ്എപി ക്യാംപിലെ ഗോകുല്‍, കല്ലറ സ്വദേശി സഫീര്‍ എന്നിവരാണ് കേസിലെ പ്രതികൾ.

English summary: Five people involved in PSC Constable exam fraud
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com