ADVERTISEMENT

ദുബായ് ∙ താന്‍ അറസ്റ്റിലായ കേസ് രാഷ്ട്രീയപ്രേരിതമല്ലെന്നു ബിഡിജെഎസ് അധ്യക്ഷൻ തുഷാര്‍ വെള്ളാപ്പള്ളി. സ്ഥലവില്‍‍പനയുമായി ബന്ധപ്പെട്ട് ഒരാള്‍ നല്‍കിയ കള്ളക്കേസിലാണ് അറസ്റ്റ്. കേസിനെ നിയമപരമായി നേരിടും. സഹായിച്ചവര്‍ക്ക് നന്ദി പറയുന്നുവെന്നും തുഷാര്‍ പറഞ്ഞു. തുഷാർ വെള്ളാപ്പള്ളിയുടെ അറസ്റ്റ് ദുരുപദിഷ്ടമെന്നും രാഷ്ട്രീയ പകപോക്കലെന്നും സംശയിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ ‌പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞിരുന്നു. തുഷാറിനെ ഗൾഫിൽ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്‌യ്‌പ്പിച്ചതിന്റെ പിന്നിൽ ഗൂഢാലോചനയുണ്ടെന്നു പിള്ള ആരോപിച്ചു. തുഷാർ നിരപരാധിയാണെന്നും അദ്ദേഹത്തെ സ്ഥാപിത താൽപര്യക്കാർ കുടുക്കിയതാണെന്നും പ്രഥമദൃഷ്ട്യാ തെളിയുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

9 ദശലക്ഷം ദിർഹത്തിന്റെ (ഏകദേശം 17 കോടി രൂപ) ചെക്ക് കേസിലാണ് തുഷാർ വെള്ളാപ്പള്ളി അറസ്റ്റിലായത്. പത്തുവർഷം മുൻപുനടന്ന സംഭവത്തിൻമേലാണ് തുഷാർ വെള്ളാപ്പള്ളിയെ ചൊവ്വാഴ്ച രാത്രിയോടെ അജ്മാനിൽ പൊലീസ് അറസ്റ്റ് ചെയ്തത്. അജ്മാനിൽ വെള്ളാപ്പള്ളി നടേശൻറെ ഉടമസ്ഥതയിലുണ്ടായിരുന്ന ബോയിങ് കൺസ്ട്രക്ഷൻ എന്ന കമ്പനിയുടെ സബ് കോണ്ട്രാക്ടറായിരുന്ന തൃശൂർ സ്വദേശി നാസിൽ അബ്ദുല്ല നാലു ദിവസം മുൻപാണ് തുഷാറിനെതിരെ പൊലീസിൽ പരാതി നൽകിയത്.

തുടർന്നു, ചെക്കുമായി ബന്ധപ്പെട്ട തർക്കത്തിൽ ഒത്തുതീർപ്പു ചർച്ചകൾക്കെന്ന പേരിൽ തുഷാറിനെ അജ്മാനിലേക്കു വിളിച്ചു വരുത്തി. പൊലീസിൽ പരാതി നൽകിയ വിവരം തുഷാർ അറിഞ്ഞിരുന്നില്ലെന്നാണ് സൂചന. അജ്മാനിലെ ഹോട്ടലിലെത്തിയ തുഷാറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദർശനം വ്യാഴാഴ്ച തുടങ്ങാനിരിക്കെ അതിനു മുൻപു തന്നെ തുഷാറിനെ മോചിതനാക്കാനായിരുന്നു ശ്രമം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com