ADVERTISEMENT

കോട്ടയം ∙ പാലായിൽ വിജയ സാധ്യതയ്ക്കാണ് മുഖ്യപരിഗണനയെന്നു പി.ജെ ജോസഫ്. രണ്ടു-മൂന്നു ദിവസങ്ങൾക്കുള്ളിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കും. പാർട്ടി യോഗം ചേർന്നു സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ തന്നെ ചുമതലപ്പെടുത്തിയെന്നും ജോസഫ് പറഞ്ഞു. കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളിലെയും ഫലം നോക്കി തീരുമാനം എടുക്കണം. ആരുടെയും പേരുകളിലേക്ക് ഇപ്പോൾ പോകുന്നില്ലെന്നും പി.ജെ.ജോസഫ് പ്രതികരിച്ചു.

ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥിയെ സംബന്ധിച്ചു ചർച്ചകൾ നടന്നിട്ടില്ലെന്നും തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും ജോസ് കെ. മാണി എംപി പറഞ്ഞു. യുഡിഎഫ് നേതൃയോഗത്തിനു പിന്നാലെ പാർട്ടി നേതൃയോഗം ചേരും. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കും. സെപ്റ്റംബർ അവസാനവാരം തിരഞ്ഞെടുപ്പു നടക്കുമെന്നു സൂചനയുണ്ടായിരുന്നു. അതിനാൽ ഒരുക്കങ്ങൾ നടത്തിയിരുന്നതായും ജോസ് കെ. മാണി വ്യക്തമാക്കി.

സെപ്റ്റംബർ 23നാണ് പാലാ നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്. വോട്ടെണ്ണൽ സെപ്റ്റംബർ 27ന് നടക്കും. ഈ മാസം 28 മുതൽ മുതൽ അടുത്തമാസം നാലു വരെ പത്രിക സമർപ്പിക്കാം. സൂക്ഷ്മ പരിശോധന സെപ്റ്റംബർ 5ന്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 7.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com