ADVERTISEMENT

കൊച്ചി ∙ പുതിയ ഇന്ത്യക്ക് വിശാല കാഴ്ചപ്പാടുകളുടെ പുത്തൻ ആശയങ്ങൾ സമർപ്പിച്ച് ‘മനോരമ ന്യൂസ് കോൺക്ലേവ് 2019’. വെള്ളിയാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കോൺക്ലേവ് ഉദ്ഘാടനം ചെയ്തത്. ‘നമുക്ക് കഴിയുമോ’ എന്ന ആശങ്കയിൽനിന്നു ‘നമുക്ക് സാധിക്കും’ എന്ന ക്രിയാത്മക മനോഭാവത്തിലേക്ക് അഞ്ചു വർഷത്തിടെ ഇന്ത്യൻ ജനത മാറിയെന്നു മോദി പറഞ്ഞു. ന്യൂഡൽഹിയിൽനിന്ന് വിഡിയോ കോൺഫറൻസ് വഴിയാണു മോദി ചടങ്ങ് ഉദ്ഘാടനം ചെയ്തത്. മലയാളത്തിൽ പ്രസംഗിച്ച തുടങ്ങിയ പ്രധാനമന്ത്രിയെ ഹർഷാരവത്തോടെയാണു സദസ്സ് സ്വാഗതം ചെയ്തത്.

Manorama News Conclave Photos
Manorama News Conclave Photos
37
Show All
In pictures: Manorama News Conclave Photos

ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയെ മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു സ്വാഗതം ചെയ്തു. ‘പുതിയ ഇന്ത്യ’ എന്ന വിഷയമാണ് കോൺക്ലേവ് ചർച്ച ചെയ്തത്. പരിപാടിയില്‍ ഭരണ, രാഷ്ട്രീയ, കലാ-വ്യാവസായിക രംഗത്തെ പ്രമുഖർ ആശയങ്ങൾ പങ്കുവച്ചു. പുതിയ കാലത്തെ ഇന്ത്യൻ പ്രതീക്ഷകളും പ്രതിസന്ധികളും ചർച്ചയായ വേദി, പ്രമുഖരുടെ സാന്നിധ്യംകൊണ്ടും ആശയ വൈവിധ്യങ്ങൾ കൊണ്ടും ഇന്ത്യൻ പരിച്ഛേദമായി. ചിത്രങ്ങൾ കാണാം. കോണ്‍ക്ലേവിന്റെ വിശദാംശങ്ങൾ ചുവടെ വായിക്കാം...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com