ADVERTISEMENT

കോട്ടയം ∙ പാലാ ഉപതിരഞ്ഞെടുപ്പിൽ എൻ.ഹരി എൻഡിഎ സ്ഥാനാർഥിയാകും. ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റാണ് ഹരി. ബിജെപി കേന്ദ്ര നേതൃത്വമാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. 2016–ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഹരിയായിരുന്നു എൻഡിഎ സ്ഥാനാർഥി.

വെള്ളിയാഴ്ച ചേർന്ന എൻഡിഎ യോഗം പാലായിൽ ബിജെപി സ്ഥാനാർഥിയെ നിർത്താൻ തീരുമാനിച്ചിരുന്നു. യോഗത്തിലുയർന്ന 3 പേരുകൾ ബിജെപി കേന്ദ്ര സമിതിക്കു സമർപിക്കുകയും ചെയ്തു. .

എൻഡിഎയുടെ പാലാ തിരഞ്ഞെടുപ്പു കൺവൻഷൻ സെപ്റ്റംബർ 6നു വൈകിട്ട് 3നു പാലായിൽ ചേരും. എൻഡിഎ ജില്ലാ എൻഡിഎ ജില്ലാ നേതൃയോഗം നാളെ 4നു പാലായിൽ ചേരും. പഞ്ചായത്തുതല കൺവൻഷനുകൾ 8, 9, 10 തീയതികളിലാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com