ADVERTISEMENT

എറണാകുളം∙  മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ക്ക് പിന്തുണയുമായി സംവിധായകന്‍ സോഹന്‍ റോയ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കു തന്നെ തിരിച്ചടിയാകും ഇത്തരം ഉത്തരവുകളെന്ന് അദ്ദേഹം പ്രതികരിച്ചു. മനുഷ്യനുണ്ടാക്കിയതാണ് നിയമങ്ങള്‍. ആ നിയമത്തിന്റെ പേരില്‍ നൂറുകണക്കിന് ആളുകള്‍ വഴിയാധാരമാകുന്ന സ്ഥിതിവിശേഷമുണ്ടായാല്‍ മാറ്റേണ്ടത് നിയമങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. 

സുപ്രീം കോടതി ഉത്തരവു പ്രകാരം ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കിയാലാണ് കടുത്ത പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാവുക. പൊതുജനങ്ങള്‍ക്കോ വികസന പ്രവര്‍ത്തനങ്ങള്‍ക്കോ ബുദ്ധിമുട്ടുണ്ടാക്കുന്ന നിര്‍മിതികള്‍ പൊളിച്ചു നീക്കുന്നതു പോലെയല്ല ഇത്. സുപ്രീം കോടതി ഉത്തരവ് നടപ്പായാല്‍ നൂറുകണക്കിനാളുകള്‍ തെരുവിലേക്ക് ഇറങ്ങേണ്ടി വരും. അത്തരമൊരു സാഹചര്യം ഉടലെടുക്കാതിരിക്കാന്‍ കൂടുതല്‍ ജനപിന്തുണ ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നും സോഹന്‍ റോയ് പറഞ്ഞു..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com