ADVERTISEMENT

പാലാ ∙ യുഡിഎഫിന്റെ കെട്ടുറപ്പിനും പാലാ ഉപതിരഞ്ഞെടുപ്പിലെ ജയത്തിനും പി. ജെ. ജോസഫിന്റെ സാന്നിധ്യം നിര്‍ണായകമെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ. ജോസഫ് എത്തിയാല്‍ ഭിന്നത പരിഹരിച്ചു മുന്നോട്ടു പോകാന്‍ വഴിതെളിയുമെന്നും റോഷി അഗസ്റ്റിന്‍ പാലായില്‍ പറഞ്ഞു.

അതേസമയം, നാളെ പാലായില്‍ നടക്കുന്ന യുഡിഎഫ് നേതൃയോഗത്തിനെത്തുമെന്ന് കേരള കോൺഗ്രസ് (എം) വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് അറിയിച്ചു. അനുകൂല സാഹചര്യമായതുകൊണ്ടാണ് പങ്കെടുക്കുന്നത്. ഉമ്മന്‍ ചാണ്ടി അടക്കമുളളവര്‍ യോഗത്തിനെത്തുന്നുണ്ടെന്നും ജോസഫ് പറഞ്ഞു. പാലായിൽ എൽഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പനു ജയസാധ്യതയുണ്ടെന്ന വെളളാപ്പളളി നടേശന്റെ പ്രസ്താവനയോട് പ്രതികരിക്കാന്‍ പി.ജെ. ജോസഫ് തയാറായില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com