ADVERTISEMENT

കോട്ടയം∙ പാലാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിനേറ്റ പരാജയത്തെ രൂക്ഷമായി വിമർശിച്ച് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. മുന്നണികളിലെ പടലപ്പിണക്കങ്ങളാണ് തോൽവിയിലേക്ക് വഴിവച്ചതെന്നാണ് ഷിബു തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നത്. ഒരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ, ആ തെരഞ്ഞെടുപ്പ് പോരാട്ടം യുഡിഎഫിന് പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയവും എൽഡിഎഫ് പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയവും തമ്മിൽ ആണെന്ന ചിന്തവരുത്തുവാൻ പോലും നിർഭാഗ്യവശാൽ പാലായിൽ മത്സരിച്ച സ്ഥാനാർത്ഥിയുടെ രാഷ്ട്രീയ പാർട്ടിക്ക് കഴിയാതെ പോയതാണ് പരാജയത്തിന് പ്രധാന കാരണം. കെ.എം. മാണിയുടെ അഭാവത്തിൽ തുടക്കം മുതൽ തമ്മിലടിക്കുന്ന അപക്വമായ കാഴ്ചയാണ് പൊതുസമൂഹം കണ്ടത്.

സ്ഥാനാർത്ഥി നിർണയത്തിനു ശേഷവും ഉത്തരവാദിത്തപ്പെട്ടവർ ഈ തമ്മിലടി തുടർന്നു. സ്ഥാനാർത്ഥിയെ ജയിപ്പിക്കുവാൻ ഉത്തരവാദിത്തപ്പെട്ടവർ തന്നെ തെരഞ്ഞെടുപ്പ് കൺവൻഷൻ ഉൾപ്പടെ അലങ്കോലപ്പെടുത്തുന്നത് കണ്ട പൊതുസമൂഹത്തിന് നിശ്ചയമായും വിരക്തിയുണ്ടാകും. അത് വോട്ടിങ്ങിൽ പ്രതിഫലിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വരുംനാളുകളിൽ കടിപിടികൂടി തമ്മിലടിക്കുന്ന പക്വതയില്ലാത്ത രാഷ്ട്രീയം മാറ്റി അവധാനതയോടെ മുന്നോട്ട് പോകണം എന്ന ശക്തമായ താക്കീതാണ് ഈ ജനവിധിയെന്നും ഷിബു ബേബി ജോൺ മുന്നറിയിപ്പ് നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com