ADVERTISEMENT

ന്യൂഡൽഹി ∙ പാക്കിസ്ഥാനുമായി സംഘർഷാവസ്ഥ തുടരവെ പ്രതിരോധം ശക്തമാക്കാനും ശത്രു ടാങ്കറുകൾ നശിപ്പിക്കാനും ഇന്ത്യൻ സേനയ്ക്കു പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ കൂട്ടായി ഇസ്രയേൽ സ്പൈക് മിസൈലുകൾ എത്തി. ഇസ്രയേലിലെ സർക്കാർ പ്രതിരോധ കമ്പനി റഫാൽ നിർമിക്കുന്ന സ്പൈക് ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകളാണ് (എടിജിഎം) സേന അതിര്‍ത്തിയില്‍ വിന്യസിച്ചത്. വാങ്ങാൻ തീരുമാനിച്ച 240 സ്പൈക് മിസൈലുകളുടെ ആദ്യ യൂണിറ്റുകളാണ്‌ സേനയുടെ ഭാഗമായത്.

ഇസ്രയേലിൽനിന്നു ഡസൻ ലോഞ്ചറുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ 10 ദിവസം മുൻപ് ഇന്ത്യയിലെത്തിയതായി സേനാവൃത്തങ്ങൾ പറഞ്ഞു. ബാലാക്കോട്ട് വ്യോമാക്രമണത്തിനു ശേഷമാണ് ഇത്തരം മിസൈലുകളുടെ അഭാവം സേന തിരിച്ചറിഞ്ഞത്. ഡിആർഡിഒ തദ്ദേശീയമായി മികച്ച മിസൈലുകൾ യാഥാർഥ്യമാക്കുന്നതു വരെ വരും വർഷങ്ങളിലും കൂടുതൽ മിസൈലുകൾ വാങ്ങേണ്ടി വരുമെന്നു സൈനിക വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. 13 ലക്ഷം സൈനികരുള്ള ഇന്ത്യയിൽ 50 ശതമാനത്തോളം ആയുധങ്ങളുടെ കുറവുണ്ടെന്നാണു റിപ്പോർട്ട്.

പരീക്ഷണങ്ങളിൽ ‘പരാജയപ്പെട്ട’ സ്പൈക് മിസൈലുകൾ വാങ്ങുന്നതിൽ പ്രതിരോധ മന്ത്രാലയത്തിലെ ചിലർ‌ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മിലൻ–2ടി, കൊങ്കൂർസ് മിസൈൽ എന്നിവയ്ക്കു പകരമാകാൻ രാത്രിയിലും പ്രവർത്തിപ്പിക്കാവുന്ന സ്പൈക് മിസൈലുകൾക്കു സാധിക്കുമെന്നാണു നിഗമനം. അടിയന്തര സാഹചര്യങ്ങളിൽ മൂന്നു സൈനിക ഉപമേധാവികൾക്ക് 500 കോടി രൂപ വരെ സ്വന്തംനിലയ്ക്ക് ഉപയോഗിക്കാനുള്ള സാമ്പത്തിക അധികാരം 2018 നവംബറിൽ കേന്ദ്ര സർക്കാർ നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇടപാട്.

English Summary: Army inducts Israeli 'tank killers’ till DRDO develops indigenous ones

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com