ADVERTISEMENT

പനജി∙ ഇന്ത്യയുടെ അൻപതാമതു രാജ്യാന്തര ചലച്ചിത്രോൽസവത്തിലെ ഇന്ത്യൻ പനോരമയിലേക്കു മൂന്ന് മലയാള സിനിമകൾ. ടി.കെ.രാജിവ് കുമാർ സംവിധാനം ചെയ്ത കോളാമ്പി, മനു അശോകന്റെ ഉയരെ, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കെട്ട് എന്നിവയാണ് പനോരമയിലേയ്ക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ആകെ 26 സിനിമകളാണ് പനോരമയിൽ ഉൾപ്പെട്ടത്. നവംബർ 20 മുതൽ 28 വരെയാണ് ചലച്ചിത്രമേള.

പണിയ ഭാഷയിൽ മനോജ് കാന സംവിധാനം ചെയ്ത സിനിമയായ കെഞ്ചിറയും ഇന്ത്യൻ പനോരമയിലേയ്ക്കു തിരഞ്ഞെടുത്തിട്ടുണ്ട്. ചലച്ചിത്രേതര വിഭാഗത്തിൽ മലയാളത്തിലെ രണ്ട് ഹ്രസ്വചിത്രങ്ങളും പനോരമയിലെത്തി. ഉറി: ദ് സർജിക്കൽ സ്ട്രൈക്ക്, ഗലി ബോയ്, എഫ് 2, സൂപ്പർ 30, ബദായി ഹോ എന്നിവയാണ് മുഖ്യധാര ഇന്ത്യൻ സിനിമയെ പ്രതിനിധീകരിക്കുന്ന ചിത്രങ്ങൾ. ഗുജറാത്തി ചിത്രമായ ‘ഹെല്ലാരോ’യാണ് പനോരമയിലെ ഉദ്ഘാടന ചിത്രം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 250ഓളം ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും.

മേളയിലെ ഈ വർഷത്തെ ചലച്ചിത്ര പങ്കാളിത്തം റഷ്യയുമായിട്ടാണ്. ദാദാ സാഹെബ് ഫാൽക്കെ പുരസ്കാര ജേതാവായ അമിതാഭ് ബച്ചന്റെ ചിത്രങ്ങളും പ്രദർശിപ്പിക്കും. സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 50 വർഷം മുൻപ് വിവിധ ഭാഷകളിൽ നിർമിച്ച 12 ചിത്രങ്ങളും പ്രദർശിപ്പിക്കുന്നുണ്ട്. മേളയുടെ ചരിത്രത്തിലാദ്യമായി കാഴ്ചാപരമായി വെല്ലുവിളി നേരിടുന്നവർക്കും ഇത്തവണ സിനിമ ‘കേൾക്കാൻ’ അവസരമുണ്ട്. അവർക്കായി സിനിമയുടെ ഓഡിയോ വിവരണമായിരിക്കും നൽകുക. മേളയുടെ റജിസ്ട്രേഷന്‍ ആരംഭിച്ചിച്ചു.

English Summary: 50th IFFI to screen around 250 films, Amitabh Bachchan's selected movies to be showcased at festival

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com