ADVERTISEMENT

ബുലന്ദ്ഷഹര്‍∙ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയില്‍ പുലര്‍ച്ചെ നടപ്പാതയില്‍ ഉറങ്ങിക്കിടന്ന തീര്‍ത്ഥാടകര്‍ക്കു മുകളിലേക്ക് നിയന്ത്രണം വിട്ട ബസ് ഇടിച്ചുകയറി ഏഴു പേര്‍ മരിച്ചു. ഒരു കുടുംബത്തിലെ നാല് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചത്.

നടപ്പാതയില്‍ ഉറങ്ങിക്കിടന്ന ഇവര്‍ക്കിടയിലേക്ക് സ്വകാര്യ ബസ് പാഞ്ഞുകയറുകയായിരുന്നു. ബുലന്ദ്ഷഹറിലെ നരോറയിലെ ഗംഗഘട്ടിനടുത്താണ് സംഭവം. ഹത്രാസില്‍ നിന്നെത്തിയ തീര്‍ത്ഥാടകര്‍ ഗംഗാ നദിയില്‍ മുങ്ങിയ ശേഷം നരൗര ഘട്ടില്‍ നിന്ന് മടങ്ങുകയായിരുന്നു. അപകടത്തിന് ശേഷം ഡ്രൈവറെ കാണാനില്ലെന്ന് പോലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com