ADVERTISEMENT

കോഴിക്കോട് ∙ പൊലീസിന്റെ ചോദ്യങ്ങൾക്കു കൂസലില്ലാതെ മറുപടി നൽകി കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളി. നാലു പേരെ കൊന്നത് സയനൈഡ് നൽകിയാണെന്നു ജോളി മൊഴി നൽകി. അന്നമ്മയ്ക്ക് നൽകിയത് കീടനാശിനിയാണ്. സിലിയുടെ മകൾക്കു സയനൈഡ് നൽകിയത് ഓർമയില്ല. ബാക്കി വന്ന സയനൈഡ് കളഞ്ഞെന്നും കയ്യിൽ സൂക്ഷിച്ചില്ലെന്നും ജോളി പൊലീസിനു മൊഴി നൽകി.

ജോളിയുടെ മൊഴി വിശ്വാസത്തിലെടുക്കാൻ പൊലീസ് തയാറായിട്ടില്ല. ഇക്കാര്യത്തിൽ ചോദ്യം ചെയ്യൽ തുടരും. ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെ മരണത്തിൽ കൂടുതൽ അന്വേഷണം നടത്താന്‍ താമരശേരി പൊലീസിനു നിർദേശം നൽകി. പ്രത്യേക അന്വേഷണസംഘത്തിന്റെ നിർദേശപ്രകാരമാണ് തീരുമാനം. ജോളിക്കൊപ്പം ദന്താശുപത്രിയിൽ പോയ സിലി അവിടെവച്ച് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. 

ജോളിയുടെ ഭൂമി ഇടപാടുകളും അന്വേഷിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് മുഴുവൻ വിവരങ്ങളും കൈമാറാൻ ഡിവൈഎസ്പിക്ക് കലക്ടർ നിർദേശം നൽകി. തഹസിൽദാർ ജയശ്രീയുടെ മൊഴിയെടുത്താൽ റവന്യൂമന്ത്രിക്ക് റിപ്പോർട്ട് നൽകും. തെളിവെടുപ്പിന് ഹാജരാകാൻ റവന്യൂ ഉദ്യോഗസ്ഥർക്ക് നോട്ടിസ് നൽകി.

English Summary: Jolly's Statement On Koodathai Serial Murders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com