ADVERTISEMENT

കൊല്ലം ∙ കോഴഞ്ചേരി സ്വദേശിയായ എൻജിനീയറിങ് കോളജ് വിദ്യാർഥി ബൈക്കപകടത്തിൽ മരിച്ചു. സുഹൃത്തിനു പരുക്ക്. കോഴഞ്ചേരി കല്ലുകാലായിൽ സാബു കുരുവിളയുടെ മകൻ സ്റ്റാലിൻ (21) ആണു മരിച്ചത്. സുഹൃത്ത് കോഴഞ്ചേരി പള്ളിക്കാവിളയിൽ എബിനെ (28) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ ചടയമംഗലം ശ്രീരംഗം വളവിലാണു സംഭവം.

നാഗർകോവിലിലെ എൻജിനീയറിങ് കോളജ് വിദ്യാർഥിയായ സ്റ്റാലിൻ സുഹൃത്തും ഇതേ കോളജിലെ മുൻ വിദ്യാർഥിയായ എബിനുമൊപ്പം പുലർച്ചെ 3 മണിയോടെ ബൈക്കിൽ കോഴഞ്ചേരിയിൽ നിന്നു കോളജിലേക്കു യാത്ര തിരിച്ചതാണ്. നാലരയോടെ ശ്രീരംഗം വളവിൽ റോഡിൽ ബൈക്ക് മറിഞ്ഞു ചോര വാർന്നു ഇരുവരും കിടക്കുന്നതാണു കണ്ടത്. അപകട കാരണം വ്യക്തമല്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com