'മാത്യുവുമൊത്ത് മദ്യപിച്ചിരുന്നുവെന്ന ജോളിയുടെ മൊഴി കള്ളം': മാത്യുവിന്റെ സുഹൃത്ത്
Mail This Article
×
കോഴിക്കോട് ∙ മാത്യു മഞ്ചാടിയിലുമൊത്ത് മദ്യപിച്ചിരുന്നുവെന്ന കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫിന്റെ മൊഴി കള്ളമെന്ന് മാത്യുവിന്റെ സുഹൃത്ത് സെബാൻ. തനിച്ച് മദ്യപിക്കുന്ന ശീലമുള്ള മാത്യു, ജോളിയുമൊത്ത് മദ്യപിച്ചിരുന്നുവെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകില്ല. റോയിയുടെ മരണത്തിൽ മാത്യു സംശയം പ്രകടിപ്പിച്ചതാകാം കൊല്ലാൻ കാരണം. ജോളിയുടേത് നല്ല പെരുമാറ്റമായതിനാൽ ആർക്കും സംശയം തോന്നിയില്ലെന്നും സെബാൻ മനോരമ ന്യൂസിനോട് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.