ADVERTISEMENT

കൊല്ലം ∙ തിരുവനന്തപുരം ചാലയിൽ നിന്ന് തിങ്കളാഴ്ച രാത്രി മോഷണം പോയ ഓട്ടോറിക്ഷ ചാത്തന്നൂർ കാരംകോടിനു സമീപം കാറുമായി കൂട്ടിയിടിച്ചു. ഓട്ടോയിലുണ്ടായിരുന്ന ഒരാൾക്കു ഗുരുതരമായി പരുക്കേറ്റു. 2 പേർ ഓടി രക്ഷപെട്ടു. തിങ്കളാഴ്ച രാത്രി ചാല കമ്പോളത്തിനു സമീപത്തുനിന്നാണ് ഓട്ടോറിക്ഷ മോഷണം പോയത്.

വിവാഹ ആവശ്യത്തിനുള്ള പച്ചക്കറിയും മറ്റും വാങ്ങാൻ വിളിച്ചു കൊണ്ടുവന്ന ഓട്ടോറിക്ഷയായിരുന്നു ഇത്. സാധനം വാങ്ങിക്കൊണ്ടു നിൽക്കവെ, ഓട്ടോറിക്ഷയുമായി മൂന്നംഗ സംഘം കടന്നുകളയുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ആറുമണിക്ക് കാരംകോടിനു സമീപം എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. പരുക്കേറ്റയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com