ADVERTISEMENT

ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ഹരിയാനയിൽ ബിജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പമെത്തുമെന്ന് ഇന്ത്യ ടുഡെ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചനം. ഹരിയാനയില്‍ 70 സീറ്റുകളിലധികം നേടി ബിജെപി സർക്കാർ തുടർഭരണം നേടുമെന്നാണ് ഏഴ് ഏജൻസികൾ തിങ്കളാഴ്ച പ്രവചിച്ചത്.

ബിജെപി 32 മുതൽ 44 വരെ സീറ്റുകൾ നേടുമെന്ന് ഇന്ത്യ ടുഡെ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചിക്കുന്നു. കോൺഗ്രസ് 30 മുതൽ 42 വരെ സീറ്റുകൾ നേടും. ജൻനായക് ജനത പാർട്ടി (ജെജെപി) ആറു മുതൽ 10 സീറ്റുകൾ നേടും. മറ്റുള്ളവർ ആറു മുതൽ എത്തു സീറ്റുകളിൽ വിജയിക്കുമെന്നും എക്സിറ്റ് പോൾ പ്രവചിക്കുന്നു.

ബിജെപി 33 ശതമാനം വോട്ട് നേടുമ്പോൾ കോൺഗ്രസിന് 32 ശതമാനവും ജെജെപിക്ക് 14 ശതമാനം  വോട്ടും ഇന്ത്യ ടുഡെ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചിക്കുന്നു. ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം ബിജെപിക്കും കോൺഗ്രസിനും ലഭിക്കാത്ത സാഹചര്യത്തിൽ ദുഷ്യന്ത് ചൗതാല നയിക്കുന്ന ജെജെപിയുടെ നിലപാട് നിർണായകമാകുമെന്നും ഇന്ത്യ ടുഡെ പ്രവചിക്കുന്നു. 

കഴിഞ്ഞ 90 അംഗ നിയമസഭയിൽ ബിജെപിക്ക് 47 സീറ്റുകളാണുണ്ടായിരുന്നത്. ഇന്ത്യൻ നാഷനൽ ലോക് ദൾ (ഐഎൻഎൽഡി) – 19, കോൺഗ്രസ് – 15, ഹരിയാന ജൻഹിത് കോൺഗ്രസ് – 2, ബിഎസ്പി – 1, അകാലിദൾ – 1, സ്വതന്ത്രർ –5 എന്നിങ്ങനെയാണ് മറ്റു കക്ഷികളുടെ സീറ്റുനില. ബിജെപി 33.2 ശതമാനം, ഐഎൻഎൽഡി 24.1 %, കോൺഗ്രസ് 20.6 %, എന്നിങ്ങനെയായിരുന്നു കഴിഞ്ഞ നിയമസഭയിലെ വോട്ട് ശതമാനം. 

ഹരിയാനയിലെ മറ്റ് എക്സിറ്റ് പോൾ പ്രവചനങ്ങൾ

∙ ന്യൂസ് 18- ഇപ്‌സോസ്: ബിജെപി 75, കോൺഗ്രസ് 10, ജെജെപി 2, മറ്റുള്ളവർ 3

∙ ന്യൂസ് എക്സ്: ബിജെപി 77, കോൺഗ്രസ് 11, മറ്റുള്ളവർ 2

∙ ഇന്ത്യ ന്യൂസ്– പോൾസ്ട്രാറ്റ്: ബിജെപി 75, കോൺഗ്രസ് 9, ഐഎൻഎൽഡി 1, മറ്റുള്ളവർ 5.

∙ ഐഎഎൻഎസ്– സിവോട്ടർ: ബിജെപി 68–76, കോൺഗ്രസ് 3–12, മറ്റുള്ളവർ 5–14

∙ ടൈംസ് നൗ: ബിജെപി 71, കോൺഗ്രസ് 11, മറ്റുള്ളവർ 8

∙ റിപ്പബ്ലിക്– ജൻ കി ബാത്: ബിജെപി 52–53, കോൺഗ്രസ് 15–19, മറ്റുള്ളവർ 12–19

∙ ടിവി9– ഭാരത്‍‌വർഷ്: ബിജെപി 47, കോൺഗ്രസ് 23, മറ്റുള്ളവർ 20

English Summary: Neck and neck fight in Haryana between BJP and Congress, predicts India Today exit poll

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com