ADVERTISEMENT

കൊച്ചി∙ ഹൈബി ഈഡന്‍ എംപിയുടെ ഭാര്യ അന്ന ഈഡന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. വീട്ടില്‍ വെളളം കയറിയതിനെ കുറിച്ച് അന്നയിട്ട പോസ്റ്റാണു വിവാദമായത്. വിധി ലൈംഗിക അതിക്രമം പോലെയാണെന്നും തടുക്കാന്‍ പറ്റിയില്ലെങ്കില്‍ ആസ്വദിക്കണം എന്നുമായിരുന്നു അന്നയുടെ കുറിപ്പ്. വെള്ളത്തില്‍ കളിക്കുന്നതും, ഭക്ഷണം കഴിക്കുന്നതുമായ വീഡിയോയ്ക്കൊപ്പമായിരുന്നു കുറിപ്പ്. 

എന്നാൽ പോസ്റ്റിലെ പ്രസ്താവന സ്ത്രീവിരുദ്ധമാണെന്ന വിമർശനം ഉയർന്നതോടെ അന്ന ഖേദം പ്രകടിപ്പിച്ചു. ലൈംഗിക അതിക്രമത്തിന് ഇരയായവരെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. സോഷ്യൽ മീഡിയയിൽ ഉപയോഗിച്ച വാക്കുകൾ തന്റെ ഉദ്ദേശങ്ങൾക്കപ്പുറം ചർച്ച ചെയ്യപ്പെടുകയും, ജീവിതത്തിൽ അത്തരം ദുരവസ്ഥയിലൂടെ കടന്നു പോയവർക്കു മാനസിക വിഷമം ഉണ്ടാക്കുന്നതാണെന്നും മനസിലാക്കുന്നുവെന്നും അന്ന ഫെയ്സ്ബുക്കിൽ കുറിച്ചു. അന്നയുടെ പോസ്റ്റിലെ പ്രസ്താവന സ്ത്രീവിരുദ്ധമാണെന്ന വിമര്‍ശനമാണ് ഉയരുന്നത്. വിവാദമായതോടെ അന്ന പോസ്റ്റ് നീക്കം ചെയ്തിരുന്നു.

English Summary: Hibi Eden's Wife Facebook Post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com