ADVERTISEMENT

തിരുവനന്തപുരം∙ തിരഞ്ഞെടുപ്പ് പോരാട്ടവേദിയിലെയും നിയമസഭാ സമ്മേളനത്തിലെ ആദ്യ ദിവസത്തെയും അനുഭവവുമായി ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച പുതിയ എംഎല്‍എമാര്‍ മനോരമന്യൂസില്‍. സ്ത്രീകള്‍ക്കു നിയമസഭയില്‍ കൂടുതല്‍ പ്രാതിനിധ്യം ലഭിക്കുന്നതിന് കോണ്‍ഗ്രസ് മാതൃക കാണിക്കണമെന്ന് ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. യുവാക്കള്‍ക്ക് ഇടതു പക്ഷം പ്രാതിനിധ്യം നല്‍കുന്നതിന്‍റെ ഉദാഹരണമാണ് താനും ജനീഷുമെന്ന് വി.കെ പ്രശാന്ത് പറഞ്ഞു. മനോരമന്യൂസിന്‍റെ ആറുമുഖം പുതിയമുഖം പരിപാടിയിലാണ് എല്ലാവരും ഒത്തുചേര്‍ന്നത്.

പരമ്പരഗത വിജയികളെ കടപുഴക്കി ജയിച്ചുകയറിയ ഷാനിമോള്‍ ഉസ്മാന്‍, വി.കെ പ്രശാന്ത്, കെ.യു ജനീഷ് കുമാര്‍ , മാണി സി കാപ്പന്‍ എന്നിവരും പരമ്പരാഗത സീറ്റുകളില്‍ മിന്നുന്ന ജയം നേടിയ എം.സി കമറുദ്ദീനും ടി.ജെ വിനോദുമാണ് മനോരമന്യൂസിന് വേണ്ടി ഒത്തു ചേര്‍ന്നത്. തന്‍റെയും ജനീഷിന്‍റെയും ജയം യുവാക്കള്‍ക്ക് ആകെ ലഭിച്ച അംഗീകാരമാണെന്ന് മേയറില്‍ നിന്ന് എംഎല്‍എ സ്ഥാനം കിട്ടിയ വി.കെ പ്രശാന്ത് പറഞ്ഞു.

സ്ത്രീകള്‍ കൂടുതല്‍ നിയമസഭയില്‍ വരണമെന്നാണ് ആഗ്രഹമെങ്കിലും കോണ്‍ഗ്രസ് മാതൃക കാണിക്കുന്നില്ലെന്ന് ഷാനിമോള്‍ ഉസ്മാന്‍. സഹതാപം കൊണ്ടല്ല താന്‍ ജയിച്ചതെന്നും ഷാനിമോള്‍ പറഞ്ഞു.. ഭൂരിപക്ഷത്തെക്കുറിച്ച് ചോദിച്ചാല്‍ അത് കണക്കുകൂട്ടാനുള്ള ടെക്നിക് മാണി സി.കാപ്പന്‍ പറയും.

ഭൂരിപക്ഷം കുറഞ്ഞതിന്‍റെ കാരണം പറഞ്ഞത് ടി.ജെ വിനോദ്. വെള്ളക്കെട്ടുണ്ടായില്‍ ജനം വീട് വൃത്തിയാക്കാന്‍ പോകുമെന്നു വിനോദ് പറഞ്ഞു. വിനോദിന് ജനീഷിന്‍റെ കൗണ്ടര്‍ ഉടന്‍ വന്നു. കന്നഡയില്‍ സത്യപ്രതിജ്ഞ ചെയ്തതിന് കാരണം മണ്ഡലത്തിന്‍റെ വികാരമെന്ന് എം.സി കമറുദ്ദീനും പറഞ്ഞു. 

English Summary: Newly-elected MLAs appear in a special programme by manorama news

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com