ADVERTISEMENT

തൃശൂർ∙ തൃശൂർ ജില്ലയിൽ നിന്നും കാണാതായ ആറ് പെൺകുട്ടികളിൽ രണ്ടുപേരെ കണ്ടെത്തി. ഒരാളെ കൊല്ലത്തുനിന്നും ഒരാളെ തൃശൂരിൽ നിന്നുമാണു കണ്ടെത്തിയത്. പുതുക്കാടു നിന്നും അയ്യന്തോളിൽ നിന്നും കാണാതായവരെയാണു കണ്ടെത്തിയത്. മാള, പാവറട്ടി, വടക്കാഞ്ചേരി, അയ്യന്തോൾ സ്റ്റേഷൻ പരിധിയിൽ നിന്നുള്ളവരെയാണു കാണാതായത്. കാണാതായവരിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. സ്കൂൾ കോളജ് വിദ്യാർഥിനികളായ പെൺകുട്ടികളെയാണ് കാണാതായിരിക്കുന്നത്. 

ഇരുപത്തിനാല് മണിക്കൂറിനകമാണ് പെൺകുട്ടികളെ കാണാതായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്ലസ് വൺ വിദ്യാർഥിനിയാണ്. തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് ഈ കുട്ടിയെ കാണാതായത്. പുരുഷ സുഹൃത്തുക്കൾക്കൊപ്പം പോയതാണെന്നാണു പ്രാഥമിക നിഗമനം. എന്നാൽ, ഇവർ എവിടെയാണെന്നതു സംബന്ധിച്ച് വിവരം ലഭ്യമായിട്ടില്ല. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കൊപ്പം പോയ ആൾക്കെതിരെ പൊലീസ് കേസെടുക്കും. 

English Summary: Girls missing Case In Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com