ADVERTISEMENT

ഇടുക്കി∙ രാജകുമാരിക്കു സമീപം ശാന്തൻപാറ പുത്തടിയിൽ യുവാവിനെ കൊന്നു കുഴിച്ചു മൂടി. ഒരാഴ്ച മുൻപ് കാണാതായ യുവാവിന്റെ മൃതദേഹം സ്വകാര്യ റിസോർട്ടിനു സമീപത്തു നിന്നാണ് കണ്ടെത്തിയത്. ഇടുക്കി ശാന്തൻപാറ മുല്ലൂർ വീട്ടിൽ റിജോഷ്(37)ആണ് കൊല്ലപ്പെട്ടത്. 

പുത്തടി മഷ്റൂം ഹട്ട് റിസോർട്ടിന്റെ സമീപത്താണു മൃതദേഹം കുഴിച്ചിട്ടിരുന്നത്. റിജോഷിന്റെ ഭാര്യ ലിജി, റിസോർട്ട് മാനേജർ വസിം എന്നിവരെ കാണാനില്ല. പൊലീസ് സ്ഥലത്തെത്തി മണ്ണു നീക്കി മൃതദേഹം പുറത്തെടുത്തു. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com