ADVERTISEMENT

തിരുവനന്തപുരം ∙ ഗൾഫിൽ മരണമടയുന്ന പ്രവാസി മലയാളികളുടെ മൃതദേഹം നാട്ടിൽ എത്തിക്കുന്ന പദ്ധതിക്ക് സംസ്ഥാന സർക്കാർ എയർ ഇന്ത്യയുമായി ധാരണയിൽ എത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി സംബന്ധിച്ച് നോർക്ക റൂട്ട്‌സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും എയർഇന്ത്യ എക്സിക്യൂട്ടിവ് ഡയറക്ടറും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഗൾഫിൽ മരണമടയുന്നവരുടെ മൃതദേഹം നാട്ടിൽ എത്തിക്കുവാൻ തൊഴിൽ ഉടമയുടേയോ, സ്‌പോൺസറിന്റെയോ, എംബസിയുടേയോ സഹായം ലഭിക്കാതെ വരുന്നവര്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക് കുറിപ്പ്:

ഗൾഫ് രാജ്യങ്ങളിൽ മരണമടയുന്ന പ്രവാസി മലയാളികളുടെ മൃതദേഹം നാട്ടിൽ എത്തിക്കുന്ന പദ്ധതിയ്ക്ക് സംസ്ഥാന സർക്കാർ എയർ ഇന്ത്യയുമായി ധാരണയിൽ എത്തി. പദ്ധതി സംബന്ധിച്ച് നോർക്ക റൂട്ട്‌സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും എയർഇന്ത്യ എക്സിക്യൂട്ടിവ് ഡയറക്ടർ കാര്‍ഗോയും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഗൾഫിൽ മരണമടയുന്നവരുടെ മൃതദേഹം നാട്ടിൽ എത്തിക്കുവാൻ തൊഴിൽ ഉടമയുടേയോ, സ്‌പോൺസറിന്റെയോ, എംബസിയുടേയോ സഹായം ലഭിക്കാതെ വരുന്നവര്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക.

ഗൾഫ് നാടുകളിൽ മരണമടയുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുവാൻ പലപ്പോഴും ബന്ധുക്കൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ അടക്കം നേരിടാറുണ്ട്. ഇതിനു പരിഹാരം എന്ന നിലയിലാണ് മറ്റ് സഹായം ലഭിക്കാത്ത നിരാലംബര്‍ക്ക് ആശ്വാസമേകുന്ന പദ്ധതി തുടങ്ങുമെന്ന് കഴിഞ്ഞ ബജറ്റിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. ഈ വാഗ്ദാനമാണ് സര്‍ക്കാര്‍ പാലിക്കുന്നത്. വിമാനത്താവളങ്ങളിൽ എത്തിക്കുന്ന മൃതദേഹം നോർക്ക റൂട്ട്‌സിന്റെ നിലവിലുള്ള എമർജൻസി ആംബുലൻസ് സർവ്വീസ് മുഖേന മരണമടയുന്ന പ്രവാസി മലയാളികളുടെ വീടുകളിൽ എത്തിക്കുകയും ചെയ്യും.

ഗൾഫ് രാജ്യങ്ങളിൽ മരണമടയുന്ന പ്രവാസി മലയാളികളുടെ ബന്ധുക്കൾ/സുഹൃത്തുക്കൾ എന്നിവർക്ക് പദ്ധതിയിൻ കീഴിൽ അപേക്ഷ സമർപ്പിക്കാം. അപേക്ഷ ഫോറവും വിശദവിവരങ്ങളും നോർക്ക റൂട്ട്‌സ് വെബ് സൈറ്റായ www.norkaroots.org ൽ ലഭ്യമാകും കൂടുതൽ വിവരങ്ങൾ നോർക്ക റൂട്ട്‌സ് ടോൾ ഫ്രീ നമ്പരായ 1800 425 3939, (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്ത് നിന്നും മിസ്ഡ് കോൾ സേവനം), നമ്പരുകളിൽ നിന്നും ലഭിക്കും.

English Summary: NRI dead bodies to be brought to native free of cost; Norka Roots-Air India sign agreement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com