ADVERTISEMENT

ന്യൂഡൽഹി ∙ ജെഎൻയുവിലെ തർക്ക വിഷയങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയത്തിലേക്ക് മാർച്ച് നടത്തി. ജെഎൻയുവിലെ പ്രശ്നങ്ങൾ സംബന്ധിച്ച് കേന്ദ്രം നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്ന് വിദ്യാർഥികൾ‌ ആവശ്യപ്പെട്ടു.

തുടർന്ന്, ഉന്നതവിദ്യഭ്യാസ സെക്രട്ടറി ആർ. സുബ്രഹ്മണ്യം ജെഎൻയു വിദ്യാർഥി യൂണിയൻ പ്രതിനിധികളുമായി ചർച്ച നടത്തി. വിദ്യാർഥിസമരം പരിഹരിക്കാൻ മാനവവിഭവശേഷി മന്ത്രാലയം നിയോഗിച്ച ഉന്നതാധികാര സമിതിയുടെ നിർദേശങ്ങൾ ഉടൻ പ്രസിദ്ധീകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

സമിതിയുടെ റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്നും നിലവിലെ സെമസ്റ്റർ നീട്ടണമെന്നുമുള്ള ആവശ്യങ്ങളടങ്ങിയ നിവേദനം വിദ്യാർഥികൾ സെക്രട്ടറിക്ക് സമർപ്പിച്ചു. അടുത്ത ആഴ്ച വിദ്യാർഥി യൂണിയൻ നേതാക്കളുമായി വീണ്ടും ചർച്ച നടത്താനും തീരുമാനമായി. അതേസമയം, ക്ലാസുകൾ പുനഃരാരംഭിച്ചെന്ന് കാണിച്ച് സർവകലാശാല അധികൃതർ ഇന്നലെ സർക്കുലർ പുറത്തിറക്കി. 

English Summary: Make HRD committee report public, demand JNU students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com