ADVERTISEMENT

കോയമ്പത്തൂർ ∙ തമിഴ്നാട്ടിൽ പ്ലസ‌്‌വൺ വിദ്യാർഥിനി കൂട്ടബലാത്സംഗത്തിനിരയായി. കോയമ്പത്തൂരിലാണ് സംഭവം. സുഹൃത്തിനൊപ്പം ജന്മദിനം ആഘോഷിക്കാന്‍ പാർക്കിൽ എത്തിയ പെൺകുട്ടിയെ ആറുപേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ഇതിൽ നാലുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. രണ്ടുപേർക്കായി തിരച്ചിൽ തുടരുകയാണ്. .

സുഹൃത്തിനൊപ്പം പാർക്കിലെത്തിയ പെൺകുട്ടി രാത്രി 9 മണിയോടെ പിറന്നാളാഘോഷത്തിനു ശേഷം വീട്ടിലേക്കു മടങ്ങാൻ തുടങ്ങവേ പെണ്‍കുട്ടിയെയും സുഹൃത്തിനെയും അക്രമികൾ വളഞ്ഞു. സുഹൃത്തിനെ മർദിച്ച് അവശനാക്കിയ ശേഷം പെൺകുട്ടിയെ അക്രമികൾ അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ക്രൂരപീഡനത്തിനിരയാക്കി. അക്രമികൾ ബലാത്സംഗത്തിന്റെ വിഡിയോ പകർത്തിയതായും പൊലീസ് അറിയിച്ചു.

പെൺകുട്ടി അറിയിച്ചതിനെ തുടർന്ന് അമ്മയാണ് പൊലീസിൽ പരാതിപ്പെട്ടത്.

English Summary: Tamilnadu Teen Gang Raped By Six Men

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com