ADVERTISEMENT

കൊച്ചി∙ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടമായി. മന്ത്രിമാര്‍ക്ക് വിദേശയാത്രയ്ക്ക് മാത്രമാണ് താല്‍പര്യമെന്നും കോടതി വിമര്‍ശിച്ചു. സര്‍ക്കാരിനെതിരായ കോടതിയലക്ഷ്യക്കേസ് പരിഗണിക്കുമ്പോഴാണ് പരാമര്‍ശങ്ങള്‍.

നാളികേര വികസന കോർപ്പറേഷനിൽ ജോലി ചെയ്യുന്നവരുടെ ശമ്പളവും കുടിശികയും മൂന്നു മാസത്തിനുള്ളിൽ കൊടുത്തു തീർക്കണമെന്ന് കോടതി കഴിഞ്ഞ വർഷം ഉത്തരവിട്ടിരുന്നു. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും ഇത് നടപ്പാകാതെ വന്നപ്പോൾ പരാതിക്കാർ വീണ്ടും കോടതിയെ സമീപിച്ചപ്പോഴാണ് സർക്കാരിനെതിരെ കോടതി ആഞ്ഞടിച്ചത്. ഇങ്ങനെയാണ് സർക്കാർ പ്രവർത്തിക്കുന്നതെങ്കിൽ ,കോടതി ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിൽ ഒരു അർഥവും ഇല്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ച് പരാമർശിച്ചു.

ഈ വിഷയത്തിൽ സർക്കാർ മനുഷ്യത്വരഹിതമായാണ് പെരുമാറുന്നതെന്നും കോടതി പറഞ്ഞു. ശമ്പളവും മറ്റും കൊടുത്തു തീർക്കുന്നതിന് സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണമാണെന്ന് സർക്കാർ കോടതിയിൽ വാദിച്ചപ്പോഴാണ് മന്ത്രിമാര്‍ക്ക് വിദേശയാത്രയിൽ മാത്രമാണ് താല്‍പര്യമെന്നു തുടങ്ങിയ വിമർശനങ്ങൾ കോടതി ഉന്നയിച്ചത്. 

English Summary : High Court against Kerala government, criticise ministers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com