ADVERTISEMENT

തിരുവനന്തപുരം∙  കൈതമുക്കിലെ പുറമ്പോക്ക് കോളനിയില്‍ ദുരവസ്ഥയിലായ കുടുംബത്തിലെ കുട്ടികളെ അമ്മയ്ക്ക് കൃത്യമായി പരിപാലിക്കാനായിരുന്നില്ലെന്ന് അയല്‍വാസികള്‍. വളരെ മോശമായ സാഹചര്യത്തിൽ ഒറ്റമുറി വീട്ടിനുള്ളിലാണ് അമ്മയും ആറുമക്കളും കഴിഞ്ഞിരുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയില്‍, സമാന സാഹചര്യത്തില്‍ പതിനൊന്ന് കുടുംബങ്ങളാണ് കോളനിയിലുള്ളത്. 

സെക്രട്ടറിയേറ്റിൽ നിന്നും ഒന്നര കിലോമീറ്റർ മാത്രം അകലെയാണ് ഈ പ്രദേശം. പതിനൊന്നോളം കുടുംബങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടാതെ ഈ പുറമ്പോക്കു ഭൂമിയിൽ കഴിഞ്ഞിരുന്നു എന്നതാണു വസ്തുത. യുവജനസംഘടനകൾ ഭക്ഷണസാധനങ്ങൾ വാങ്ങി നൽകിയിരുന്നു. എന്നാൽ അമ്മ കുട്ടികൾക്കു കൃത്യമായി പാകംചെയ്തു നൽകിയിരുന്നില്ല. അതിനാലാണ് കുട്ടികള്‍ മണ്ണുവാരി തിന്നതെന്നും നാട്ടുകാർ ആരോപിച്ചു. ഈ സാഹചര്യത്തിലാണ് ശിശുക്ഷേമ സമിതിക്ക്  കൈമാറിയത്. 

അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും പൂജപ്പുര മഹിളാമന്ദിരത്തില്‍ നിന്ന് മാറ്റിയേക്കും. മഹിളാ മന്ദിരത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് മാറ്റം. കുട്ടികളുടെ ആരോഗ്യപരിശോധന ഇന്ന് നടത്തും.

English Summary: Shocking Video From Trivandrum Hunger Home

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com