ADVERTISEMENT

ചെന്നൈ∙ മദ്രാസ് ഐഐടി വിദ്യാർഥിനി ഫാത്തിമ ലത്തീഫിന്റെ ദുരൂഹമരണത്തില്‍ അന്വേഷണം എന്തുകൊണ്ട്  തമിഴ്നാട് ക്രൈംബ്രാഞ്ച്  സിഐഡിയെ ഏൽപ്പിക്കുന്നില്ലെന്ന് മദ്രാസ് ഹൈക്കോടതി. കേസ് സിബിഐക്കു കൈമാറണം എന്നാവശ്യപ്പെട്ട്  ലോക്താന്ത്രിക്  യുവജനതാദൾ  ദേശീയ പ്രസിഡന്റ്‌  സലീം മടവൂർ നൽകിയ ഹർജിയിൽ വാദം കേൾക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം. 

കേസ് പ്രത്യേക സംഘം അന്വേഷിക്കുകയാണെന്നും  അന്വേഷണം പൂർത്തിയായതിനുശേഷം കേസ് മറ്റൊരു ഏജൻസിക്കു കൈമാറുന്നതു പരിഗണിക്കുമെന്നും സർക്കാർ അറിയിച്ചു. തുടർന്ന് കേസ് വിധി പറയുന്നതിനായി മാറ്റി.

English Summary: Madras High Court On Fathima Latheef Murder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com