ഓർത്തഡോക്സ്–യാക്കോബായ തർക്കത്തിൽ മധ്യസ്ഥശ്രമം; സഭാധ്യക്ഷൻമാർ ഇടപെടുന്നു

orthodox (1)
SHARE

കൊച്ചി∙ ഓര്‍ത്തഡോക്സ്– യാക്കോബായ സഭാ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കേരളത്തിലെ ക്രൈസ്തവ സഭാധ്യക്ഷന്‍മാര്‍ രംഗത്ത്. തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന് വിവിധ സഭാധ്യക്ഷന്‍മാര്‍ ഓര്‍ത്തഡോക്സ്–യാക്കോബായ സഭകളെ അറിയിച്ചു. സിറോ മലബാര്‍, ലത്തീന്‍, മാര്‍ത്തോമ്മാ, സിറോ മലങ്കര, സിഎസ്െഎ സഭാധ്യക്ഷന്‍മാരാണ് മധ്യസ്ഥതയ്ക്ക് സന്നദ്ധത അറിയിച്ചത്. മധ്യസ്ഥതയ്ക്കു തയാറാണെന്ന് അറിയിച്ചുള്ള കത്തിന്‍റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു.

ചര്‍ച്ചയ്ക്കു ശേഷം പ്രതികരണം മതിയെന്നാണ് ഓര്‍ത്തഡോക്സ് സഭയുടെ നിലപാട്. സഹകരിക്കുമെന്ന് യാക്കോബായ സഭയും അറിയിച്ചു. ഇരുസഭകൾക്കും സ്വീകാര്യമായ രീതിയിൽ തർക്കം പരിഹരിക്കാനാണു തീരുമാനം

English Summary: Orthodox Jacobite Conflict

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA