ADVERTISEMENT

കോട്ടയം∙ ബിജെപി സംസ്ഥാന അധ്യക്ഷനെ രണ്ടാഴ്ചയ്ക്കുള്ളിൽ പ്രഖ്യാപിക്കാനുള്ള നീക്കം ഡൽഹിയിൽ പുരോഗമിക്കവേ പരിഗണനാ പട്ടികയിൽ മുൻ സംസ്ഥാന സെക്രട്ടറിയും വക്താവുമായ ബി.രാധാകൃഷ്ണ മേനോനും . ഡൽഹിയിലെ ചില കേന്ദ്രങ്ങളിൽ നിന്നുള്ള പിന്തുണയ്ക്കു പുറമെ സമുദായം, സ്വദേശം തുടങ്ങിയവയും മേനോനു ഗുണം ചെയ്യുന്ന ഘടകങ്ങളായേക്കും. എൻഎസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന ചങ്ങനാശേരിയിലാണ് മേനോന്റെ വീട്. 

സംസ്ഥാന ബിജെപിയിലെ ഗ്രൂപ്പുകൾ പങ്കുവച്ച പേരുകളിൽ കെ. സുരേന്ദ്രൻ, എം.ടി.രമേശ്, ശോഭാ സുരേന്ദ്രൻ തുടങ്ങിയവർ ഉൾപ്പെട്ടിട്ടുണ്ട്. കൃഷ്ണദാസും കുമ്മനം രാജശേഖരനും പട്ടികയിലുണ്ടെങ്കിലും നേരത്തെ അധ്യക്ഷന്മാരായിരുന്നവരെ പരിഗണിക്കേണ്ട എന്നു തീരുമാനിച്ചാൽ പുറത്താകും. 

കേരള കോൺഗ്രസുകളിൽ ഒരു ഗ്രൂപ്പിനെയെങ്കിലും ഒപ്പം നിർത്തണമെന്ന ആഗ്രഹം ബിജെപിക്ക് പണ്ടേയുള്ളതാണ്. അത്തരം നീക്കങ്ങൾ തുടങ്ങിവയ്ക്കാനുള്ള ബന്ധം മേനോന് കോട്ടയത്തുണ്ടെന്ന് കരുതുന്നവർ ബിജെപിയിലുണ്ട്. യുവമോർച്ച ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള മേനോൻ 1995ലും 99ലും ബിജെപിയുടെ ജില്ലാ പ്രസിഡന്റുമായി.

കോട്ടയം ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്. നിലവിൽ കൊച്ചിൻ ഷിപ്‌യാർഡ് പാർട്ട് ടൈം ഡയറക്ടറായ ബി.രാധാകൃഷ്ണ മേനോന്റെ കാലാവധി മാർച്ചിൽ തീരും. കേരളത്തിലും 2021ൽ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുകയാണ്. സംസ്ഥാന അധ്യക്ഷൻ ഉടൻ വരേണ്ടത് അതിനാൽതന്നെ അടിയന്തരാവശ്യമാണ്. പി.എസ്. ശ്രീധരൻപിള്ള മിസോറമിൽ ഗവർണറായി പോയ സാഹചര്യത്തിലാണ് പുതിയ പ്രസിഡന്റിനെ കണ്ടെത്തേണ്ടിവരുന്നത്.

English Summary : B. Radhakrishna Menon also considered in the BJP State President list

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com