ADVERTISEMENT

ബെംഗളൂരു∙ കര്‍ണാടകയിലെ ഉപതിരഞ്ഞെടുപ്പ് ഫലം അത്ഭുതപ്പെടുത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ഡി. കെ. ശിവകുമാര്‍. ജനങ്ങള്‍ കൂറുമാറ്റത്തെയും ജനാധിപത്യവിരുദ്ധമായ നടപടികളെയും അംഗീകരിക്കുന്നത് ഞെട്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'ജനവിധി അംഗീകരിക്കുന്നു. ജനങ്ങൾ കൂറുമാറ്റക്കാരെ അംഗീകരിച്ചിരിക്കുന്നു. ഈ 15 മണ്ഡലങ്ങളിലെ ജനവിധിയുമായി ഞങ്ങൾ പൊരുത്തപ്പെടുന്നു. ഭരണകക്ഷിക്ക് എല്ലാ തരത്തിലും മേൽക്കൈ ലഭിച്ചു'– ശിവകുമാർ പറഞ്ഞു.

കോൺഗ്രസ് നിരാശപ്പെടേണ്ട കാര്യമില്ല. ഉപതിരഞ്ഞെടുപ്പും പൊതു തിരഞ്ഞെടുപ്പും വ്യത്യസ്തമാണ്. എന്തായാലും ഫലത്തെ ഞങ്ങൾ അംഗീകരിക്കുന്നു. പക്ഷെ ഞാൻ ആത്മവിശ്വാസത്തോടെ പറയട്ടെ കോൺഗ്രസ് എന്നും ശക്തമായി തന്നെ നിൽക്കും. തോൽവിയിൽ കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം നഷ്ടമാകില്ല. ആർക്കും കോൺഗ്രസിനെ ഇല്ലാതാക്കാൻ കഴിയില്ലെന്നും ശിവകുമാർ പ്രതികരിച്ചു. 

അതേസമയം ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോൾ പതിനഞ്ചിൽ എട്ടിടത്ത് ബിജെപി ജയിച്ചു. സര്‍ക്കാര്‍ നിലനിര്‍ത്താന്‍ ഉപതിരഞ്ഞെടുപ്പ് നടന്ന 15 സീറ്റില്‍ ആറെണ്ണമെങ്കിലും ബിജെപിക്ക് ജയിക്കണമായിരുന്നു.

നിലവിലെ കർണാടക നിയമസഭ അംഗബലം 207 ആണ്. ഉപതിരഞ്ഞെടുപ്പു നടന്ന 15 മണ്ഡലങ്ങളിലെ ഫലം പുറത്തുവരുന്നതോടെ നിയമസഭയിലെ കക്ഷിനില 222 ആയി ഉയരും. കേവലഭൂരിപക്ഷത്തിന് 112 സീറ്റും. നിലവിൽ ഒരു സ്വതന്ത്രൻ ഉൾപ്പടെ 106 പേരുടെ പിന്തുണയുള്ള ബിജെപിക്ക് സർക്കാർ നിലനിർത്താൻ കുറഞ്ഞത് 6 സീറ്റുകളിലെങ്കിലും ജയിക്കേണ്ടിയിരുന്നു. ഉപതിരഞ്ഞെടുപ്പു നടന്നവയിൽ 11 മണ്ഡലങ്ങളും കോൺഗ്രസിന്റെ സിറ്റിങ് സീറ്റുകളാണ്.

English Summary : "People Accepted Defectors": Congress On Karnataka Bypolls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com