ADVERTISEMENT

ന്യുഡൽഹി ∙ മുതിർന്ന സുപ്രീം കോടതി അഭിഭാഷക ലില്ലി തോമസ് (91) അന്തരിച്ചു. ഡല്‍ഹിയിലായിരുന്നു അന്ത്യം. സുപ്രീം കോടതിയിലെ ആദ്യ മലയാളി അഭിഭാഷകയാണ്. 1968ൽ സുപ്രീം കോടതിയിൽ പ്രാക്‌ടീസ് തുടങ്ങിയ ലില്ലി തോമസ് ചങ്ങനാശേരി കുത്തുകല്ലുങ്കൽ പരേതരായ അഡ്വ.കെ.ടി.തോമസിന്റെയും അന്നമ്മയുടെയും മകളാണ്.

മദ്രാസ് സർവകലാശാലയിൽനിന്ന് എംഎൽ ബിരുദം നേടി. ഇന്ത്യയിൽ ആദ്യമായി എംഎൽ നേടിയ വനിതയെന്നും വിദേശകാര്യങ്ങളിൽ കേന്ദ്ര സർക്കാരിന്റെ ഉപദേശകൻകൂടിയായിരുന്ന പോളണ്ടുകാരൻ പ്രഫ.ചാൾസ് ഹെന്‍‌റി അലക്‌സാണ്ടർ വിഛിന്റെ ശിഷ്യയെന്നും തുടങ്ങിയ വിശേഷണങ്ങൾ അഡ്വ.ലില്ലിക്കുണ്ട്. 

രണ്ടു വർഷമോ അതിലധികമോ ശിക്ഷ ലഭിക്കുന്നവർക്ക്  തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അഞ്ചു വർഷത്തേക്ക് സുപ്രീംകോടതി വിലക്ക് ഏർപ്പെടുത്തിയത് ലില്ലി തോമസ് ഫയൽ ചെയ്ത കേസിലായിരുന്നു.

English Summary: Senior Supreme Court Advocate Lilly Thomas passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com