ADVERTISEMENT

ന്യൂ‍ഡൽഹി ∙ പൗരത്വ ഭേദഗതി നിയമത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പൗരന്മാരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ. ‘ആശയക്കുഴപ്പത്തിലേക്കോ ഭയത്തിലേക്കോ കടക്കരുതെന്ന് ഞാൻ എല്ലാ പൗരന്മാരോടും അഭ്യർഥിക്കുന്നു. കോൺഗ്രസ്, ടിഎംസി, ആം ആദ്മി പാർട്ടി, മറ്റു ഇടതുപക്ഷ പാർട്ടികൾ എന്നിവർ പൗരത്വ ഭേദഗതി നിയമത്തെ എൻ‌ആർ‌സിയുമായി ബന്ധിപ്പിച്ച് ആശയങ്ങൾ പ്രചരിപ്പിക്കുകയാണ്. അത് ഇതുവരെ രൂപീകരിച്ചിട്ടില്ല’– ‌മന്ത്രി പറഞ്ഞു.

‘കോൺഗ്രസും ടിഎംസിയും ആം ആദ്മി പാർട്ടിയും ഇടതുപക്ഷവും ചെയ്യുന്ന കാര്യങ്ങളിൽ സ്വാധീനപ്പെടരുതെന്നു ഞാൻ എല്ലാ ഇന്ത്യക്കാരോടും അഭ്യർഥിക്കുന്നു. പൗരത്വ ഭേദഗതി നിയമം ഒരു ഇന്ത്യക്കാരന്റെയും പൗരത്വം നിഷേധിക്കുന്നില്ല. നിയമത്തിന് ഒരു ഇന്ത്യൻ പൗരനുമായും ബന്ധമില്ല. സോണിയ ഗാന്ധി പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും എൻ‌ആർ‌സിയുമായി താരതമ്യപ്പെടുത്തുകയും ചെയ്യുന്നതു നിർഭാഗ്യകരമാണ്’– അവർ കൂട്ടിച്ചേർത്തു.

എൻ‌ആർ‌സി ബന്ധപ്പെട്ടവരുമായി ആലോചിക്കാതെയും ആളുകളുമായി സംസാരിക്കാതെയും ആരംഭിക്കില്ലെന്നും നിർമല പറഞ്ഞു. ബിജെപി പുറത്തിറക്കിയ പ്രസ്താവനയിൽ, നിയമം വായിക്കാനും ആവശ്യമെങ്കിൽ വ്യക്തത തേടാനും പ്രതിഷേധക്കാരോട് അഭ്യർഥിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളിൽ നിന്ന് വിട്ടുനിൽക്കണമെന്നും ജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.

English Summary: Sonia Gandhi Is Misleading People On Citizenship Law: Nirmala Sitharaman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com