യൂണിവേഴ്സിറ്റി കോളജിലെ അക്രമം: ഏട്ടപ്പൻ മഹേഷ് അറസ്റ്റില്‍

ettappan-mahesh-sfi
ഏട്ടപ്പന്‍ മഹേഷ്
SHARE

തിരുവല്ല ∙ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ഹോസ്റ്റലിൽ അക്രമം നടത്തിയ കേസിലെ പ്രധാന പ്രതി എസ്.എൻ.മഹേഷിനെ ( ഏട്ടപ്പൻ മഹേഷ് ) ഇരവിപേരൂർ കോഴിമലയിലെ ഒളിവിൽ കഴിഞ്ഞ വീട്ടിൽ നിന്നു തിരുവല്ല പൊലീസ് അറസ്റ്റു ചെയ്തു. ഇയാളെ മ്യൂസിയം പൊലീസിനു കൈമാറും.

‌കോളജിലെ കെഎസ്‌യു പ്രവർത്തകരെ അക്രമിച്ച കേസിലെ പ്രതിയാണ് എസ്.എൻ.മഹേഷ്. ഒളിവില്‍ കഴിയുന്നതിനിടെ ഹോസ്റ്റലില്‍ തിരികെയെത്തി കെഎസ്‌യു പ്രവര്‍ത്തകരുടെ സര്‍ട്ടിഫിക്കറ്റുകൾ‌ ഇയാൾ കത്തിച്ചുകളഞ്ഞതായും പരാതി ഉണ്ടായിരുന്നു. ഹോസ്റ്റലിലും ഏട്ടപ്പന്റെ സ്വദേശമായ മുട്ടത്തറയിലും തിരഞ്ഞെങ്കിലും കണ്ടില്ലെന്നായിരുന്നു പൊലീസിന്റെ ആദ്യത്തെ വിശദീകരണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA