ADVERTISEMENT

ഷിംല∙ ഹിമാചല്‍പ്രദേശിലെ ബിലാസ്പൂരില്‍ ബസ് മറിഞ്ഞ് 15 മലയാളി വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. ചാത്തമംഗലം എംഇഎസ് കോളജിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. മണാലിയിലേക്ക് വിനോദയാത്രയ്ക്ക് പോയ 51 വിദ്യാർഥികളും 3 അധ്യാപകരും അടങ്ങുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.

ഗാംബോള പാലത്തിന് സമീപമാണ് അപകടമുണ്ടായത്. ടൂറിസ്റ്റ് ബസിന്റെ ടയർ പഞ്ചറായതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് വിദ്യാർഥികളുടെ നില ഗുരുതരമാണെന്നും ഇവരെ ചണ്ഡിഗഡിലെ ആശുപത്രിയിലേക്കു മാറ്റിയെന്നും അധികൃതർ അറിയിച്ചു. ബാക്കിയുള്ളവരുടെ പരുക്ക് സാരമുള്ളതല്ല. 

English Summary: Himachal Pradesh bus accident, 15 students from kerala were injured 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com