ADVERTISEMENT

കോട്ടയം ∙ തന്നെ വിമര്‍ശിക്കുന്നവര്‍ ആദ്യം ഭരണഘടന വായിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭരണഘടനാ ഉത്തരവാദിത്തം ആണ് താൻ നിറവേറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു. എംജി സർവകലാശാലാ സന്ദർശനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർവകലാശാലകൾക്ക് എതിരെ ഗവർണർ ആഞ്ഞടിച്ചു. വൈസ് ചാൻസലർമാർ ബാഹ്യ നിയന്ത്രണത്തിലാണ്. രാഷ്ട്രീയ കക്ഷികൾ നിയന്ത്രിക്കാൻ ശ്രമിക്കുന്നു. എം.ജി സർവകലാശാലയിലെ മാർക്ക് ദാന വിവാദം  സിസ്റ്റത്തിന്റെ പരാജയമെന്ന് മാർക്ക് ദാനത്തെ ഉദ്ദേശിച്ച് അദ്ദേഹം പറഞ്ഞു.

4ksu
ഗവർണറുടെ വാഹനം എംജി സർവകലാശാലയിലേക്ക് പ്രവേശിക്കുന്നു. (ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ)

വിസിമാർക്ക് മേൽ അമിത സമ്മർദ്ദം ചെലുത്തി നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നു. ഇതു തടയാൻ വിസിമാർ നടപടി എടുക്കണം. ഇല്ലെങ്കിൽ സർവകലാശാലയുടെ പരമാധികാരം നിലനിർത്താൻ ഏതറ്റം വരെയും ചാൻസലർ എന്ന നിലയിൽ പോകുമെന്നും ഗവർണർ. അദാലത്ത് നടപടികൾ നിയമ വിരുദ്ധമാണെന്നും ഗവർണർ. 

1ksu
ഗവർണറുടെ സന്ദർശനത്തിനെതിരെ സർവകലാശാല കവാടത്തിൽ പ്രതിഷേധമുയർത്തുന്ന കെഎസ്‌യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ് (ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ)

കനത്ത സുരക്ഷയാണു പൊലീസ് സർവകലാശാലയിൽ ഒരുക്കിയിരിക്കുന്നത്. ഉച്ച വരെ ഗവർണർ സർവകലാശാലയിൽ തുടരും. കോട്ടയത്ത് വിവിധ പരിപാടികൾക്ക് എത്തിയ ഗവർണർ സർവകലാശാല സന്ദർശിക്കുകയായിരുന്നു. നേരത്തെ നിശ്ചയിച്ച ഔദ്യോഗിക പരിപാടികളിൽ സർവകലാശാല സന്ദർശനം ഉണ്ടായിരുന്നില്ല. 

6ksu
ജോർജ് പയസിനെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ. (ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ)

പൗരത്വ നിയമത്തെ എതിർത്ത് കേരള നിയമസഭ പ്രമേയം പാസാക്കിയത് നിയമ വിരുദ്ധമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമം വിട്ട് ഒന്നും പാസാക്കാൻ സഭകൾക്ക് അധികാരമില്ല. ഒരു രാജ്യം മറ്റൊരു രാജ്യത്തെ ആക്രമിക്കണം എന്ന് പ്രമേയം പാസാക്കാൻ കഴിയുമോ എന്ന് അദ്ദേഹം പറഞ്ഞു. സർവകലാശാലയിൽ പരാതി നൽകാനെത്തിയ വിദ്യാർഥിനിയെ അറസ്റ്റ് ചെയ്തത് അറിയില്ല. താനല്ല പൊലീസിന്റെ തലവനെന്നും ഇക്കാര്യം അവരോട് ചോദിക്കണമെന്നും ഗവർണർ. 

ഗവർണറുടെ സന്ദർശനത്തിനെതിരെ സർവകലാശാല കവാടത്തിൽ പ്രതിഷേധമുയർത്തിയ കെഎസ്‌യു ജില്ലാ പ്രസിഡന്റ് ജോർജ് പയസിനെ ഗവർണറുടെ വാഹനവ്യൂഹം എത്തുന്നതിനു തൊട്ടു മുൻപ് പൊലീസ് പിടിച്ചു മാറ്റി. അറസ്റ്റ് ചെയ്ത ജോർജ് പയസിനെ ഗാന്ധിനഗർ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

5ksu
ജോർജ് പയസിനെ പൊലീസ് പിടിച്ചു മാറ്റുന്നു. (ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ)

ഗവർണറെ കണ്ടു പരാതി നൽകാനെത്തിയ വിദ്യാർഥിനിയെയും ഗവർണർ എത്തുന്നതിനു മുന്‍പ് പൊലീസ് കരുതൽ തടങ്കലിൽ എടുത്തിരുന്നു. നാനോ സയൻസിലെ വിദ്യാർഥിനി ദീപ പി. മോഹനനെയാണ് കസ്റ്റഡിയിലെടുത്തത്. വൈസ് ചാൻസലർക്ക് എതിരെ പരാതി നൽകാനാണ് വിദ്യാർഥിനി എത്തിയത്. പ്രതിഷേധ സാധ്യത കണക്കിലെടുതാണെന്ന് പൊലീസ് അറിയിച്ചു.

English Summary: Governor Arif Mohammad Khan at MG University

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com