ADVERTISEMENT

മലമ്പുഴ ∙ സ്വന്തം പദവിയുടെ ഭരണഘടനാ ബാധ്യത പോലും അറിയാത്തവരാണു രാജ്യത്തെ പല ഗവർണർമാരുമെന്നു മുൻ മഹാരാഷ്ട്ര ഗവർണർ കെ.ശങ്കരനാരായണൻ. ഗവർണറുടെ പദവിയും ഉത്തരവാദിത്തവും കടമയും പോലും പലർക്കുമറിയില്ല. കേന്ദ്രസർക്കാർ പാസാക്കുന്ന ഒരു നിയമത്തെ സംസ്ഥാനങ്ങൾ എതിർക്കാൻ പാടില്ലെന്ന വ്യവസ്ഥ ഭരണഘടനയിലില്ല. ഫെഡറൽ സംവിധാനത്തെ തന്നെ തകർക്കാനുള്ള ശ്രമത്തെ കൂട്ടായ്മയോടെ പ്രതികരിക്കേണ്ട കാലമാണ്.

കേരള സഹകരണ ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ശങ്കരനാരായണൻ. സഹകരണ മേഖല ഇന്നനുഭവിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സഹകാരി എന്ന നിലയിലും മന്ത്രി എന്ന നിലയിലും തന്റെ ഇടപെടൽ ഉണ്ടാകുമെന്നു സമ്മേളനം ഉദ്ഘാടനം ചെയ്ത മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. വൻകിടക്കാരുടെ കടം എഴുതിത്തള്ളാൻ  തീരുമാനിച്ച കേന്ദ്രസർക്കാർ സഹകരണ പ്രസ്ഥാനത്തെ ശിഥിലമാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചെയർമാൻ സി.എൻ.വിജയകൃഷ്ണൻ അധ്യക്ഷനായിരുന്നു.

English Summary: K Sankaranarayanan comments on Governors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com