ADVERTISEMENT

തിരുവനന്തപുരം ∙ പോത്തന്‍കോട് തുറന്ന് പ്രവര്‍ത്തിച്ച ഹോട്ടലിന് നേരെ വീണ്ടും ആക്രമണം. ബോര്‍ഡും ജനല്‍ ചില്ലും എറിഞ്ഞ് തകര്‍ത്തു. പ്രകടനവുമായെത്തിയ സമരാനുകൂലികളാണ് പൊലീസ് നോക്കി നില്‍ക്കെ ബോര്‍ഡും ജനല്‍ ചില്ലും എറിഞ്ഞ് തകര്‍ത്തത്. ഉച്ചയ്ക്ക് ശേഷം ഹോട്ടല്‍ തുറന്നപ്പോള്‍ ഉടമയ്ക്ക് നേരെ കയ്യേറ്റശ്രമം ഉണ്ടായിരുന്നു. പൊലീസുമായുണ്ടാക്കിയ ധാരണപ്രകാരം വൈകിട്ട് തുറന്നപ്പോഴാണ് വീണ്ടും ആക്രമണം. 

ഹോട്ടലിലേക്ക് നേരത്തെ സമരക്കാര്‍ തള്ളിക്കയറാന്‍ ശ്രമിച്ചത് ബഹളത്തില്‍ കലാശിച്ചിരുന്നു. ഇതിനിടയില്‍ ഹോട്ടല്‍ ഉടമയെ കൈയ്യേറ്റം ചെയ്യാനും ശ്രമമുണ്ടായി. പൊലീസ് ഇടപെട്ട് സമരക്കാരെ പിന്തിരിപ്പിച്ചു. ഗത്യന്തരമില്ലാതെ കട അടക്കാൻ ഉടമ നിർബന്ധിതനായി. ഈ സമയം കട തുറപ്പിക്കാൻ പൊലീസിന്റെ ഭാഗത്തു നിന്നും യാതൊരു ശ്രമവും ഉണ്ടായില്ല. ആറു മണിക്കു ശേഷം തുറക്കാൻ ശ്രമിക്കാമെന്നു മാത്രമായിരുന്നു പൊലീസിന്റെ പ്രതികരണം. വീണ്ടും തുറന്നപ്പോഴായിരുന്നു അക്രമം നടന്നത്. 

English Summary: Attack against hotel in trivandrum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com