ADVERTISEMENT

മംഗളൂരു ∙ അരക്കോടിയിലേറെ രൂപയുടെ കള്ളക്കടത്തു സ്വർണവുമായി മലയാളിയടക്കം 3 പേർ 12 മണിക്കൂറിനിടെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായി. കാഞ്ഞങ്ങാട് ചിത്താരിയിലെ മുഹമ്മദ് നൗമാൻ, ഉത്തർപ്രദേശ് മുസാഫർ നഗറിലെ സുഹേൽ, ഡൽഹിയിലെ മുഹമ്മദ് സാഖിബ് എന്നിവരാണു മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ പിടിയിലായത്. മൊത്തം 53.52 ലക്ഷം രൂപ വില വരുന്ന 1319 ഗ്രാം സ്വർണം പിടികൂടി.

ഇന്നലെ വൈകിട്ട് 5ന് ദുബായിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസിൽ എത്തിയപ്പോഴാണു മുഹമ്മദ് നൗമാൻ പിടിയിലായത്. 3.22 ലക്ഷം രൂപ വില വരുന്ന 80 ഗ്രാം സ്വർണം ഇയാളിൽ നിന്നു പിടികൂടി. ചെയിൻ രൂപത്തിലാക്കി അരയിൽ ഒളിപ്പിച്ചാണു കടത്തിയത്. ഇന്നു പുലർച്ചെ 4.30ന് ദുബായിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസിൽ എത്തിയപ്പോഴാണു മറ്റു രണ്ടു പേരും പിടിയിലായത്.

സുഹേലിൽ നിന്ന് 29.06 ലക്ഷം രൂപ വില മതിക്കുന്ന 716 ഗ്രാം, മുഹമ്മദ് സാഖിബിൽ നിന്ന് 21.24 ലക്ഷം രൂപ വില മതിക്കുന്ന 523 ഗ്രാം എന്നിങ്ങനെ പിടികൂടി. പേസ്റ്റ് രൂപത്തിലാക്കി ഗർഭനിരോധന ഉറയിൽ നിറച്ച് കാപ്‌സ്യൂൾ രൂപത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ചാണ് ഇരുവരും സ്വർണം കടത്തിയത്. സുഹേലിൽ നിന്ന് 2 കാപ്‌സ്യൂളുകളും മുഹമ്മദ് സാഖിബിൽ നിന്ന് 4 കാപ്‌സ്യൂളുകളുമാണു കണ്ടെടുത്തത്.

gold-smuggling
മംഗളൂരുവിൽ പിടികൂടിയ സ്വർണം

English Summary: Gold Smuggling; 3 arrested in Mangalore International Airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com