ADVERTISEMENT

റാഖ് തലസ്ഥാനമായ ബഗ്ദാദിൽ വീണ്ടും റോക്കറ്റ് ആക്രമണം. രണ്ടു റോക്കറ്റുകൾ ബുധനാഴ്ച അർധരാത്രിയോടെ പതിച്ചുവെന്ന് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. അതീവ സുരക്ഷാമേഖലയിലാണ് റോക്കറ്റുകൾ പതിച്ചത്. അമേരിക്കയുടേതുൾപ്പെടെ എംബസികൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നു റോക്കറ്റ് ആക്രമണം. ജനറൽ ഖാസിം സുലൈമാനിയെ വധിച്ചതിനു തിരിച്ചടിയായി ഇറാഖിലെ യുഎസ് സേനയ്ക്കു നേരെ കഴിഞ്ഞദിവസം മിസൈലാക്രമണം നടത്തിയിരുന്നു. യുഎസ് സൈന്യം താവളമടിച്ചിട്ടുള്ള അൽ അസദ്, ഇർബിൽ എന്നീ വ്യോമതാവളങ്ങൾക്കു നേരെ ബുധനാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 4 മണിയോടെയാണ് ആക്രമണമുണ്ടായത്. 80 ‘യുഎസ് ഭീകരരെ’ വധിച്ചുവെന്ന് ഇറാൻ ടെലിവിഷൻ അവകാശപ്പെട്ടു.

എന്നാൽ, ഒരാൾ പോലും മരിച്ചില്ലെന്നും നിസ്സാര നാശനഷ്ടമേ ഉണ്ടായുള്ളൂവെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. യുഎസ് സൈന്യം സ്വീകരിച്ച മുൻകരുതലുകൾ ഫലിച്ചു. യുഎസിന്റെയോ ഇറാഖിന്റെയോ ഒരു പൗരനു പോലും പരുക്കു പോലുമില്ല – ട്രംപ് വ്യക്തമാക്കി. ഇറാനുമായി ലോകരാജ്യങ്ങൾക്കു പുതിയ ആണവക്കരാർ ആലോചിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാഖിലുള്ള സൈനികരിലാർക്കും പരുക്കേറ്റിട്ടില്ലെന്ന് ജർമനി, ഡെന്മാർക്ക്, നോർവേ, പോളണ്ട് തുടങ്ങിയ രാജ്യങ്ങൾ അറിയിച്ചു. 2 താവളങ്ങളിലേക്കുമായി 15 ബാലിസ്റ്റിക്  മിസൈലുകളാണ് തൊടുത്തതെന്ന് ഇറാ‍ന്റെ ഔദ്യോഗിക ടിവി ചാനൽ അറിയിച്ചു. എന്നാൽ, 22 മിസൈലുകൾ പ്രയോഗിച്ചെന്നാണ് ഇറാഖ് പറയുന്നത്. ആക്രമണം അമേരിക്കയ്ക്കു നൽകിയ മുഖമടച്ചുള്ള അടിയാണെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി പറഞ്ഞു. സുലൈമാനിയെ വെള്ളിയാഴ്ച വധിച്ച അതേ സമയത്തു തന്നെയായിരുന്നു പ്രത്യാക്രമണം. അദ്ദേഹത്തിന്റെ കബറടക്ക ചടങ്ങുകൾ അവസാനിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ഇത്. ‘ഓപ്പറേഷൻ രക്തസാക്ഷി സുലൈമാനി’ എന്നായിരുന്നു പദ്ധതിക്കു നൽകിയ പേര്.

English summary: US-Iran Tension Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com