ADVERTISEMENT

ന്യൂഡൽഹി∙ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായ ബീറ്റിങ് ദി റിട്രീറ്റില്‍ നിന്ന് ഗാന്ധിജിയുടെ പ്രിയഗാനം ഒഴിവാക്കുന്നു. ആദ്യ റിപ്പബ്ലിക് ദിനാഘോഷം മുതല്‍ പാടുന്ന ക്രിസ്തീയ ഭക്തിഗാനമായ അബൈഡ് ബൈ മീ എന്ന ഗാനമാണ് ഒഴിവാക്കുന്നത്.

ഹെന്‍‍റി ഫ്രാന്‍സിസ് ലൈറ്റ് എന്ന സ്കോട്ട്ലാന്‍ഡ് കവി എഴുതിയ ഗാനം ഗാന്ധിജി ആദ്യമായി കേള്‍ക്കുന്നത് മൈസൂരു സന്ദര്‍ശനവേളയിലാണ്. പുതിയ ഗാനങ്ങള്‍ ഉള്‍പ്പെടുത്താനാണ് അബൈഡ് ബൈ മീ ഒഴിവാക്കുന്നതെന്നു പ്രതിരോധമന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. ഗാന്ധിജിയുടെ 150–ാം ജന്മവാര്‍ഷികം രാജ്യം ആഘോഷിക്കവേയാണ് ഗാനം ഒഴിവാക്കപ്പെടുന്നതെന്നു വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. 

English Summary: Christian Hymn ‘Abide With Me’ Dropped from Republic Day Ceremony

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com